Image

താരശോഭയില്‍ പ്രാചാരണം

ആശ എസ് പണിക്കര്‍ Published on 23 June, 2015
  താരശോഭയില്‍ പ്രാചാരണം
പ്രചാരണം തീരും മുമ്പ് പരമാവധി താരങ്ങളെ എത്തിക്കാന്‍ എല്‍.ഡി.എഫും ബി.ജെ.പിയും. 
ഇന്ന് ഇന്നസെന്റും സുരേഷ്‌ഗോപിയും 

ആര്യനാട്: അരുവിക്കര തെരഞ്ഞെടുപ്പിന്റെ  പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ പ്രചാരണത്തിനായി സിനിമാതാരങ്ങളും സജീവം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്റെ പ്രചരണാര്‍ത്ഥം സിനിമാതാരം സുരേഷ് ഗോപി ചൊവ്വാഴ്ച മണ്ഡലത്തിന്റെ വവിവിധ ഭാഗങ്ങളിലെ പൊതുയോഗങ്ങളില്‍ സംസാരിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വിജയകുമാറിനു വേണ്ടി നടനും എം.പിയുമായ ഇന്നസെന്റ് ഇന്ന് റോഡ്‌ഷോയും മറ്റുമായി മണ്ഡലത്തിലിറങ്ങും. 

ബി.ജെ.പിയുടെ നേതൃത്വത്തില്‍ സീരിയല്‍ താരങ്ങളെ പങ്കെടുപ്പിക്കുന്ന സാസംസ്‌കാരിക കൂട്ടായമ ബുധനാഴ്ച നടക്കും. നടന്‍ കൊല്ലം തുളസി ഉള്‍പ്പെടെയുളളവര്‍ ബി.ജെ.പിക്കായി പ്രചാരണ രംഗത്ത് സജീവമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ നടി കെ.പി.എ.സി ലളിത, നടന്‍ മുകേഷ്, പി.ശ്രീകുമാര്‍, സംവിധായകനും നടനുമായ മധുബാല്‍, തിരക്കഥാകൃത്ത് ടി.എ റസാഖ്, നടന്‍മാരായ അനുപ് ചന്ദ്രന്‍, ഇര്‍ഷാദ്, നിഷാദ് തുടങ്ങിയവര്‍ പ്രാചരകണത്തിനെത്തിയിരുന്നു. 

  25ന് പ്രചാരണം അവസാനിക്കും മുമ്പ് പരമാവധി താരങ്ങളെ മണ്ഡലത്തിലെത്തിച്ച് വോട്ട് നേടാനുള്ള തന്ത്രമാണ് എല്‍.ഡിഎഫും ബി.ജെ.പിയും പയറ്റുന്നത്. നടനും എം.എല്‍.യുമായ കെ.ബി ഗണേഷ്‌കുമാര്‍ എല്‍.ഡി.എഫിനായി കഴിഞ്ഞ കുറേ ദിവസങ്ങള3യി മണ്ഡലത്തില്‍ സജീവമാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി ചില പ്രമുഖ സിനിമാതാരങ്ങള്‍ ഉടന്‍ തന്നെ മണ്ഡലത്തില്‍ എത്തുമെന്നാണ് വിവരം. 
ഇതിനു പുറമേ എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ ആന്റിണി, മുകുള്‍ വാസ്‌നിക് എന്നിവരപും മണ്ഡലത്തില്‍ എത്തുന്നുണ്ട്.
                                    
                     സിനിമാതാരങ്ങളെത്തുന്നത് കാശു വാങ്ങി:  ഉണ്ണിത്താന്‍ 

ആര്യനാട്:  സിനിമാതാരങ്ങള്‍ പരസ്യത്തിലഭിനയിക്കും പോലെയാണ് ഇന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കു  വേണ്ടി പ്രചാരണത്തിനെത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സിനിമാതാരങ്ങളുടെ വാക്കു വിശ്വസിച്ചാല്‍ ന്യൂഡില്‍സ് കഴിക്കാന്‍ അമിതാഭ് ബച്ചന്‍ പറഞ്ഞ സ്ഥിതി അരുവിക്കരക്കാര്‍ക്കുണ്ടാകും. ഇവരില്‍ പലരും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രസംഗിച്ചിട്ടുള്ളവരാണ്. ശുഷ്‌കമായ എല്‍.ഡി.എഫ് യോഗങ്ങളില്‍ ആളെ കൂട്ടാനാണ് സിനിമാതാരങ്ങളെയും സീരിയല്‍താരങ്ങളെയും വാടകക്ക് എഴുന്നള്ളിക്കുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി ഉണ്ണിത്താന്‍ സംസാരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക