Image

ഡാമിന് സംയുക്ത നിയന്ത്രണമാകാമെന്ന് പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി

Published on 06 January, 2012
ഡാമിന് സംയുക്ത നിയന്ത്രണമാകാമെന്ന് പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി

പുതിയ അണക്കെട്ടിന് സംയുക്ത നിയന്ത്രണമാകാമെന്ന ആശയം ആരും മുന്നോട്ടുവെച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. നിയമസഭയിലും സര്‍വകക്ഷി യോഗത്തിലും കൈക്കൊണ്ട തീരുമാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലനിയന്ത്രണത്തിന് സ്വതന്ത്രസമിതി  എന്ന ആശയത്തെ സംസ്ഥാനം അനുകൂലിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള കമ്മിറ്റിക്ക് പകരം കേന്ദ്ര പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തിയുള്ള സമിതിയെന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

അണക്കെട്ട് നിര്‍മാണം, ഉടമസ്ഥത, പ്രവര്‍ത്തനം എന്നിവയില്‍ അവസാന വാക്ക് കേരളത്തിന്‍േറതാകുമെന്ന് വെള്ളിയാഴ്ച നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഇതുസംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ ഉന്നതാധികാരസമിതിക്ക് മുന്നില്‍ 2010 ഒക്ടോബര്‍ 27ന് നല്‍കിയ സത്യവാങ്മൂലത്തില്‍നിന്നും പിന്നോട്ടുപോയിട്ടില്ല.

നിയമസഭ പാസാക്കിയ പ്രമേയത്തില്‍ മാറ്റംവരുത്തിയെന്ന ആക്ഷേപം ശരിയല്ല.  മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  അണക്കെട്ടിന്‍െറ സംയുക്ത നിയന്ത്രണം എന്ന് പറഞ്ഞത് ജലനിയന്ത്രണം സംബന്ധിച്ച സ്വതന്ത്ര കമ്മിറ്റിയെ ഉദ്ദേശിച്ചായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തി. എന്നാല്‍, ജലനിയന്ത്രണം സംബന്ധിച്ചാണ് സംയുക്ത നിയന്ത്രണമെന്ന കാര്യം താന്‍ വ്യക്തമാക്കിയിരുന്നില്ളെന്ന് മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക