Image

ഡാം 999 നിരോധനം: തമിഴ്‌നാടിനു സുപ്രീംകോടതി നോട്ടീസ്

Published on 06 January, 2012
ഡാം 999 നിരോധനം: തമിഴ്‌നാടിനു സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: ഡാം 999 സിനിമ നിരോധിച്ചതിനെതിരായ ഹര്‍ജിയില്‍ തമിഴ്‌നാടിനു സുപ്രീംകോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം മറുപടി നല്‍കണം. ചിത്രത്തിന്റെ സംവിധായകന്‍ സോഹന്‍ റോയി ആണു തമിഴ്‌നാട്ടില്‍ സിനിമ നിരോധിച്ചതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ എന്നാരോപിച്ചാണു ഡാം 999 തമിഴ്‌നാട്ടില്‍ നിരോധിച്ചത്. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക