Image

ഐപിഎല്‍ അഞ്ചാം സീസണ്‍ എപ്രില്‍ നാലു മുതല്‍

Published on 06 January, 2012
ഐപിഎല്‍ അഞ്ചാം സീസണ്‍ എപ്രില്‍ നാലു മുതല്‍
മുംബൈ: ഐപിഎല്‍ സീസണ്‍ അഞ്ചിന്റെ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ നാലിന് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമായാണ് ആദ്യ മത്സരം.

ഐപിഎല്‍ അഞ്ചാം എഡിഷനില്‍ 12 വേദികളിലായി ഒന്‍പതു ടീമുകള്‍ 76 മാച്ചുകള്‍ കളിക്കുമെന്ന് ബിസിസിഐ അറിയിച്ചു. 54 ദിനം നീളുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മേയ് 27 ന് ചെന്നൈയിലാണ്.  ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യക്കു  (ബിസിസിഐ) വാര്‍ഷിക ബാങ്ക് ഗാരന്റി തുക നല്‍കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു കൊച്ചി ടസ്‌കേഴ്‌സ് കേരളയെ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്താക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക