Image

പാലക്കാട്ടും എറണാകുളത്തും വിഭാഗീയത തുടരുന്നു:സിപിഎം റിപ്പോര്‍ട്ട്

Published on 06 January, 2012
പാലക്കാട്ടും എറണാകുളത്തും വിഭാഗീയത തുടരുന്നു:സിപിഎം റിപ്പോര്‍ട്ട്
പാലക്കാട്: വിഭാഗീയത പൂര്‍ണമായി ഒഴിവാക്കാനായിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാലക്കാട് ജില്ലയിലെ ചില ഭാഗങ്ങളില്‍ വിഭാഗീയത തുടരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചില നേതാക്കള്‍ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട് എടുത്തു പറയുന്നു.

മുണ്ടൂര്‍ ഏരിയാ സമ്മേളനത്തില്‍ വിഭാഗീയത പ്രകടമായി. ഏരിയാ സെക്രട്ടറി ഗോകുല്‍ ദാസിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉണ്ട്. പുതുശേരി ഏരിയാ കമ്മിറ്റിയെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. അതേസമയം, പാലക്കാട് ഏരിയാ കമ്മിറ്റിയില്‍ വിഭാഗീയത ഒഴിവാക്കാനായെന്നു റിപ്പോര്‍ട്ടില്‍ പ്രശംസിക്കുന്നുണ്ട്.

എറണാകുളം ജില്ലയില്‍ വിഭാഗീയത രൂക്ഷമാണെന്ന് എറണാകുളം ജില്ലാ പ്രവര്‍ത്തന കമ്മിറ്റി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ഇത്തരത്തില്‍ ഏറെക്കാലം മുന്നോട്ടു പോകാന്‍ കഴിയില്ല. വിഭാഗീയതയെ പറ്റി വീറോടെ പ്രസംഗിക്കുന്നവര്‍ പൊതു പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല. ഈ ദൗര്‍ബല്യങ്ങള്‍ ഉടന്‍ പരിഹരിക്കണം. ഒരാള്‍ക്കു തെറ്റു പറ്റിയാല്‍ അയാളെ തിരുത്തുന്നതിനു പകരം അയാളെ പുറത്താക്കി ആ സ്ഥാനത്തേക്കു വരാമെന്നാണു പലരും ചിന്തിക്കുന്നത്.  ചില ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക