Image

അതിരുകളില്ലാത്ത ചിത്രങ്ങള്‍ (ബഷീര്‍ അഹമ്മദ്)

ബഷീര്‍ അഹമ്മദ് Published on 22 June, 2015
അതിരുകളില്ലാത്ത ചിത്രങ്ങള്‍ (ബഷീര്‍ അഹമ്മദ്)
കലാസൃഷ്ടികള്‍ രൂപം കൊള്ളുവാന്‍ പ്രത്യേക രചനാസംവിധാനങ്ങള്‍ ആവശ്യമില്ലെന്നാണ് ധന്യയുടെ കലാരൂപങ്ങള്‍ തെളിയിക്കുന്നത്.
താന്‍ കാണുന്നതെന്തും തനിക്ക് കയ്യിലൊതുക്കാവുന്ന മീഡിയത്തില്‍ നിന്നും സൃഷടിക്കാന്‍ കലാകാരി ഉപയോഗിക്കുന്നത് വിവിധ സാധനങ്ങളാണ്. മണ്ണ്, മുത്തുകള്‍, ഗില്‍റ്റ് പൗഡര്‍, ബട്ടണുകള്‍ എന്നിവയൊക്കെ രചനക്കായി ഉപയോഗിച്ചിട്ടുണ്ട്.
ഫബ്രിക്, ഓയില്‍, പോസ്റ്റര്‍ എന്നീ കളറുകളും ചിത്രരൂപങ്ങള്‍ക്കായി മാറി മാറി ഉപയോഗിച്ചാണ് നിര്‍മാണരീതി.
മണ്ണില്‍ തീര്‍ത്ത സംഗീതോപകരണങ്ങള്‍, ദേവീരൂപങ്ങള്‍, ഗീതോപദേശം, പ്രകൃതി ദൃശ്യങ്ങള്‍, മനുഷ്യന്റെ വിവിധ ഭാവങ്ങളൊക്കെ വിവിധ മീഡിയത്തില്‍ പ്രദര്‍ശനത്തിലുണ്ട്.
നാല്‍പ്പത്തിയേഴോളം കലാരൂപങ്ങളാണ് അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനൊരുക്കിയത്.
മണാശ്ശേരിയിലെ മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജിലെ ലക്ചററാണ് ചിത്രകാരി ധന്യ.
പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത പ്രശസ്ത ചിത്രകാരന്‍ മദനന്‍ ചിത്രങ്ങള്‍ കാണുന്നു.സമീപം മധുമാസ്റ്റര്‍, ചിത്രകാരി ധന്യ
ചിത്രങ്ങള്‍ കാണുന്ന പ്രശസ്ത ശില്പി ബാലന്‍ താനൂര്‍, വിജയരാഘവന്‍ പനങ്ങാട്
അതിരുകളില്ലാത്ത ചിത്രങ്ങള്‍ (ബഷീര്‍ അഹമ്മദ്)അതിരുകളില്ലാത്ത ചിത്രങ്ങള്‍ (ബഷീര്‍ അഹമ്മദ്)അതിരുകളില്ലാത്ത ചിത്രങ്ങള്‍ (ബഷീര്‍ അഹമ്മദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക