Image

ഹസാര ട്രസ്റ്റുകള്‍ക്കെതിരായ പൊതുതാല്‍പര്യഹര്‍ജി തള്ളി

Published on 06 January, 2012
ഹസാര ട്രസ്റ്റുകള്‍ക്കെതിരായ പൊതുതാല്‍പര്യഹര്‍ജി തള്ളി
മുംബൈ: അഴിമതി വിരുദ്ധനേതാവ് അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. 

ഹേമന്ത് പട്ടീല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനാണ് ഹസാരെക്കെതിരെ പൊതുതാല്‍പര്യഹര്‍ജി നല്‍കിയത്. എന്നാല്‍ അധികൃതര്‍ക്കാണ് ആദ്യം പരാതി നല്‍കേണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ ഡി.ഡി സിന്‍ഹയും വി.കെ തഹില്‍ രമണിയും ഹര്‍ജി തള്ളിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക