Image

ശബരിമലയില്‍ വനിതാ പോലീസ്‌; ശ്രദ്ധയില്‍പെട്ടില്ലെന്ന്‌ മന്ത്രി മോഹനന്‍

Published on 06 January, 2012
ശബരിമലയില്‍ വനിതാ പോലീസ്‌; ശ്രദ്ധയില്‍പെട്ടില്ലെന്ന്‌ മന്ത്രി മോഹനന്‍
ആലപ്പുഴ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തനിക്കൊപ്പം വനിതാ പോലീസ്‌ വന്നത്‌ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന്‌ മന്ത്രി കെപി മോഹനന്‍. അത്തരം കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. താന്‍ പോലീസിന്റെ സേവനം ആവശ്യപ്പെട്ടിരുന്നില്ലെന്നും മന്ത്രി വെളിപ്പെടുത്തി. പമ്പയില്‍ വനിതാ പോലീസിനെ കണ്ടിരുന്നു. അതിനുശേഷമുള്ള കാര്യങ്ങള്‍ അറിയില്ല.

മന്ത്രി കെപി മോഹനന്‍ ശബരിമല ദര്‍ശനം നടത്തിയ വേളയില്‍ വനിതാപൊലീസ്‌ അകമ്പടി സേവിച്ചത്‌ വിവാദമായിരുന്നു. മോഹനന്‌ അകമ്പടിയായി വനിത പൊലീസ്‌ ശബരിപീഠം വരെയെത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ ഇത്‌ കണ്ടെത്തിയത്‌. ഇതിന്റെ പേരില്‍ സി.ഐയെ സ്ഥലംമാറ്റിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക