Image

മന്ത്രി അടൂര്‍ പ്രകാശിനെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കരിങ്കാടി കാണിച്ചു

ഫോട്ടോ/റിപ്പോര്‍ട്ട്‌: അടൂര്‍ പ്രകാശ്‌ Published on 20 June, 2015
മന്ത്രി അടൂര്‍ പ്രകാശിനെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കരിങ്കാടി കാണിച്ചു
കോഴിക്കോട്‌: പാവപ്പെട്ട ജനങ്ങള്‍ക്ക്‌ വീടുവെയ്‌ക്കാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കുന്ന പദ്ധതി തകര്‍ക്കാനാണ്‌ ഇടതുപക്ഷം ശ്രമിക്കുന്നതെന്ന്‌ മന്ത്രി അടൂര്‍ പ്രകാശ്‌ പറഞ്ഞു. കോഴിക്കോട്‌ സിവില്‍ സ്റ്റേഷന്‍ പരിസരത്ത്‌ പട്ടയവിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിവിധ ഇനങ്ങളിലായി 554 പേര്‍ക്ക്‌ മന്ത്രി പട്ടയം വിതരണം ചെയ്‌തു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാലു വര്‍ഷത്തിനകം ഒരുലക്ഷത്തിപതിനെണ്ണായിരം പേര്‍ക്കാണ്‌ പട്ടയം വിതരണം ചെയ്‌തത്‌.

മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. കളക്‌ടര്‍ എന്‍. പ്രശാന്ത്‌ ഐ.എ.എസ്‌, എം.എല്‍.എമാരായ പി.ടി.എ റഹീം, വി.എം. ഉമ്മര്‍, സി. മൊയീന്‍കുട്ടി, കൗണ്‍സിലര്‍ വിശ്വനാഥന്‍, ഡി.സി.സി പ്രസിഡന്റ്‌ കെ.സി അബു, എ.ഡി.എം കെ. രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സരിത ബന്ധം ആരോപിച്ച്‌ മന്ത്രി അടൂര്‍ പ്രകാശിനെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തുനീക്കി.
മന്ത്രി അടൂര്‍ പ്രകാശിനെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കരിങ്കാടി കാണിച്ചുമന്ത്രി അടൂര്‍ പ്രകാശിനെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കരിങ്കാടി കാണിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക