Image

ദുബായ്‌ മാരത്തണ്‍ ജനുവരി 27ന്‌

Published on 06 January, 2012
ദുബായ്‌ മാരത്തണ്‍ ജനുവരി 27ന്‌
ദുബായ്‌: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫണ്ട്‌ സ്വരൂപിക്കുന്നതിനായുള്ള ദുബായ്‌ മാരത്തണ്‍ ജനുവരി 27ന്‌ നടക്കും. 42, 10, മൂന്ന്‌ കിലോ മീറ്റര്‍ ദൂരത്തിലാണ്‌ മത്സരം. ഷെയ്‌ഖ്‌ സായിദ്‌ റോഡിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിക്ക്‌ മുമ്പിലുള്ള ഓള്‍ഡ്‌ ഹാര്‍ഡ്‌ റോക്ക്‌ കഫെ പരിസരത്ത്‌ നിന്നാണ്‌ മാരത്തണ്‍ പ്രയാണമാരംഭിക്കുക. അല്‍ സുഫൂഹ്‌ റോഡ്‌, ജുമൈറ ബീച്ച്‌ റോഡ്‌, യൂണിയന്‍ ഹൗസ്‌ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്‌ ദുബായ്‌ മീഡിയാ സിറ്റി ആംഫി തിയറ്റര്‍ പരിസരത്ത്‌ സമാപിക്കും.

കഴിഞ്ഞ വര്‍ഷം നടന്ന മാരത്തണില്‍ കെനിയക്കാരന്‍ ബര്‍മസായ്‌ പുരുഷ വിഭാഗത്തിലും എത്യോപ്യയുടെ അസലെഫെക്‌ മെര്‍ഗിയ വനിതാ വിഭാഗത്തിലും ചാംപ്യന്മാരായിരുന്നു. രണ്ട്‌ മണിക്കൂറും ഏഴ്‌ മിനിറ്റും 18 സെക്കന്‍ഡുമാണ്‌ 23 കാരനായ ഡേവിഡ്‌ ബര്‍മസായ്‌ 42 കി.മീറ്റര്‍ ദൂരം പൂര്‍ത്തിയാക്കാന്‍ എടുത്തത്‌. രണ്ട്‌ മണിക്കൂറും 22 മിനിറ്റും 45 സെക്കന്‍ഡും കൊണ്ട്‌ മെര്‍ഗിയ ദൗത്യം പൂര്‍ത്തിയാക്കി.

2008ലെ ചിക്കാഗോ ചാംപ്യന്‍ കെനിയക്കാരന്‍ തന്നെയായ ഇവാന്‍സ്‌ ചെറ്യട്ടിനാണ്‌ പുരുഷ വിഭാഗത്തില്‍ രണ്ടാം സ്‌ഥാനം. ഇഷെറ്റു വെന്‍ഡിമു മൂന്നാം സ്‌ഥാനവും നേടി. വനിതാ വിഭാഗത്തില്‍ കെനിയയുടെ ലിഡിയ ചെറോമി (2:23:01) രണ്ടാം സ്‌ഥാനവും സ്വീഡന്റെ ഇസബെല്ല ആന്‍ഡേഴ്‌സണ്‍ മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. രണ്ടര ലക്ഷം ഡോളറാണ്‌ ഇരു വിഭാഗം ചാംപ്യന്മാര്‍ക്കും ലഭിക്കുക. ആകെ സമ്മാനത്തുക 10 ലക്ഷം ഡോളര്‍.
ദുബായ്‌ മാരത്തണ്‍ ജനുവരി 27ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക