Image

സൗദിയില്‍ വാഹനാപകടം: രണ്ട്‌ മലയാളികളും സൗദി പൗരനും കൊല്ലപ്പെട്ടു

Published on 06 January, 2012
സൗദിയില്‍ വാഹനാപകടം: രണ്ട്‌ മലയാളികളും സൗദി പൗരനും കൊല്ലപ്പെട്ടു
റിയാദ്‌: കാറും ലാന്‍ഡ്‌ ക്രൂയിസറും കൂട്ടിയിടിച്ച്‌ സാമൂഹിക പ്രവര്‍ത്തകനുള്‍പ്പെടെ രണ്ട്‌ മലയാളികളും സൗദി പൗരനും മരിച്ചു. റിയാദില്‍നിന്ന്‌ 200 കിലോമീറ്റര്‍ അകലെ ദവാദ്‌മിക്കു സമീപമാണ്‌ അപകടം. മലപ്പുറം ചെമ്മാട്‌ കൊടിഞ്ഞി സ്വദേശി തെക്കുഞ്ചേരി അബ്ദുല്‍ കരീം (42), കോട്ടക്കല്‍ വില്ലൂര്‍ സ്വദേശി മുസ്‌തഫ കാരാട്ടുപറമ്പില്‍ (35) എന്നിവരാണ്‌ മരിച്ച മലയാളികള്‍.

വ്യാഴാഴ്‌ച ഉച്ചക്ക്‌ രണ്ടോടെ ദവാദ്‌മി റിയാദ്‌ ഹൈവേയില്‍ 70 കി.മീറ്ററകലെ ലബക്ക എന്ന സ്ഥലത്ത്‌ മലയാളികള്‍ സഞ്ചരിച്ച ടൊയോട്ട കൊറോള കാറില്‍ എതിര്‍വശത്തുനിന്ന്‌ വന്ന ലാന്‍ഡ്‌ ക്രൂയിസര്‍ ഇടിക്കയായിരുന്നു. ക്രൂയിസര്‍ ഓടിച്ചിരുന്ന സൗദി പൗരനാണ്‌ മരിച്ച മൂന്നാമത്തെ ആള്‍. കെ.എം.സി.സി ദവാദ്‌മി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്‌ മരിച്ച അബ്ദുല്‍ കരീം. കൊടിഞ്ഞിയിലെ തെക്കുഞ്ചേരി കുഞ്ഞിമൊയ്‌തീന്‍നഫീസ ദമ്പതികളുടെ മകനാണ്‌. ഖൈറുന്നിസയാണ്‌ ഭാര്യ. മക്കള്‍: അഫ്‌സാന്‍, ഫാത്തിമ അഫ്‌ന.സഹോദരങ്ങള്‍: അശ്‌റഫ്‌, മുഹമ്മദലി, നാസര്‍. ദവാദ്‌മി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം മതപ്രബോധന രംഗത്തും സജീവമായിരുന്നു. ജിദ്ദാ ട്രാവല്‍സ്‌ ദവാദ്‌മി ശാഖയിലെ ജീവനക്കാരനായിരുന്നു. അവധി കഴിഞ്ഞ്‌ നാലു ദിവസം മുമ്പാണ്‌ നാട്ടില്‍നിന്നെത്തിയത്‌.

മരിച്ച മുസ്‌തഫ കാരാട്ടുപറമ്പില്‍ ദവാദ്‌മിയില്‍നിന്ന്‌ 125 കി.മീറ്ററകലെ അല്‍ ഖുവയ്യക്ക്‌ സമീപം അല്‍ ജില്ലയിലാണ്‌ ജോലി ചെയ്‌തിരുന്നത്‌. അബ്ദുല്‍ കരീമിന്‍െറ സുഹൃത്തായ ഇദ്ദേഹം സൗഹൃദ സന്ദര്‍ശനത്തിനെത്തിയതായിരുന്നു.
സൗദിയില്‍ വാഹനാപകടം: രണ്ട്‌ മലയാളികളും സൗദി പൗരനും കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക