Image

ഭര്‍ത്താവിന്റെ കുത്തേറ്റ് കാമുകന്‍ മരിച്ചു

ബഷീര്‍ അഹമ്മദ് Published on 19 June, 2015
ഭര്‍ത്താവിന്റെ കുത്തേറ്റ് കാമുകന്‍ മരിച്ചു
കോഴിക്കോട് : ജില്ലാ കോടതിക്ക് മുന്‍പില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ കാമുകന്‍ കോടഞ്ചേരി വെള്ളപ്പള്ളി വീട്ടില്‍ ജിന്റോ(35) മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടു. ഭാര്യ മൈക്കാവ് കുന്നത്താട്ടി ബിന്ദു ചികിത്സയിലാണ്.

കോടതിക്ക് മുന്‍പില്‍ വെച്ച് കുത്തേറ്റ ജിന്റോയുടെ കുടല്‍ പുറത്ത് ചാടിയിരുന്നു. ഒരു മീറ്ററോളം നീളത്തില്‍ കുടല്‍ മുറിച്ച് മാറ്റി ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു വൃക്കക്കു സാരമായ പോറലേറ്റിരുന്നു.

സംഭവ സ്ഥലത്ത് വെച്ച് ടൗണ്‍ സി.ഐ. അഷറഫിന്റെ നേതൃത്വത്തിലെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊലകുറ്റത്തിനു കേസെടുത്തു.

സുനിലിന്റെ ഭാര്യയാണ് ബിന്ദു ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ബിന്ദു കുറച്ച് കാലമായി ജിന്റോയ്‌ക്കൊപ്പമാണ് താമസം. ഇരുവരും വിവാഹമോചനത്തിനു തയ്യാറായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരും ഓട്ടോയില്‍ കോടതി പരിസരത്തെത്തിയത് ഓട്ടോയ്ക്ക് ജിന്റോ പണം നല്‍കുന്നതിനിടയ്ക്കാണ് ഭര്‍ത്താവ് കെ.എസ്. സുനില്‍ പുറകില്‍ നിന്നും രണ്ടുപേരെയും കുത്തിയത്.

ഫോട്ടോ/റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്



ഭര്‍ത്താവിന്റെ കുത്തേറ്റ് കാമുകന്‍ മരിച്ചുഭര്‍ത്താവിന്റെ കുത്തേറ്റ് കാമുകന്‍ മരിച്ചുഭര്‍ത്താവിന്റെ കുത്തേറ്റ് കാമുകന്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക