Image

മാര്‍ ജോര്‍ജ്‌ ആലഞ്ചേരി; സൗമ്യനായ തേരാളി

Published on 06 January, 2012
മാര്‍ ജോര്‍ജ്‌ ആലഞ്ചേരി; സൗമ്യനായ തേരാളി
കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്ക്‌ ലഭിച്ച സൗമ്യനായ തേരാളിയായി കര്‍ദ്ദിനാളായി സ്ഥാനകയറ്റം ലഭിച്ച മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ ഇടയ സമൂഹം വാഴ്‌ത്തുന്നു.

2011 മേയ്‌ 26ന്‌ സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ മേജര്‍ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷ്‌മതയോടെ നിര്‍വഹിക്കാന്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കുണ്ടായിരുന്ന കഴിവ്‌ അപാരമായിരുന്നു.

1992ല്‍ സീറോ മലബാര്‍ സഭയ്‌ക്കു മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പദവി ലഭിച്ചശേഷം സിനഡ്‌ തന്നെ തെരഞ്ഞെടുക്കുന്ന ആദ്യത്തെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പാണ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയെയും കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനേയും മാര്‍പാപ്പ നേരിട്ടു നിയമിക്കുകയായിരുന്നു. സിനഡിന്റെ ആദ്യദിവസമായ തിങ്കളാഴ്‌ച സിനഡംഗങ്ങള്‍ മോണ്‍. മാത്യു വെള്ളാനിക്കലിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനയില്‍ ചെലവഴിച്ചു.

വിവിധ കാലങ്ങളില്‍ സഭയുടെ ഐക്യത്തിനായി അദ്ദേഹം വഹിച്ച പങ്ക്‌ നിസ്‌തുലമായിരുന്നു. സഭകള്‍ സ്വയം ശുദ്ധീകരണം നടത്തിയാല്‍ മാത്രമേ ഐക്യത്തിനായി മറ്റുള്ളവരിലേക്കു തിരിയാന്‍ സാധിക്കൂ. എന്ന്‌ അദ്ദേഹം കരുതിയിരുന്നു.
മാര്‍ ജോര്‍ജ്‌ ആലഞ്ചേരി; സൗമ്യനായ തേരാളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക