Image

നക്‌സല്‍ വര്‍ഗീസ്‌ വധം: ഐജി ലക്ഷ്‌മണ യുടെ ജാമ്യാപേക്ഷ 23-ന്‌ പരിഗണിക്കും

Published on 06 January, 2012
നക്‌സല്‍ വര്‍ഗീസ്‌ വധം: ഐജി ലക്ഷ്‌മണ യുടെ ജാമ്യാപേക്ഷ 23-ന്‌ പരിഗണിക്കും
ന്യൂഡല്‍ഹി: നക്‌സല്‍ വര്‍ഗീസ്‌ വധക്കേസില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട മുന്‍ ഐജി ലക്ഷ്‌മണയുടെ ജാമ്യാപേക്ഷ ജനുവരി 23-ന്‌ പരിഗണിക്കും. ലക്ഷ്‌മണ നല്‍കിയ ജാമ്യാപേക്ഷയില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ സി.ബി.ഐയ്‌ക്ക്‌ കൂടുതല്‍ സമയം ആവശ്യമായതിനാലാണ്‌ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ നീട്ടിയത്‌.

1970-ല്‍ നക്‌സല്‍ വര്‍ഗീസിനെ വെടിവെച്ച്‌ കൊല്ലാന്‍ അന്ന്‌ ഡിവൈ.എസ്‌.പി.യായിരുന്ന ലക്ഷ്‌മണ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരോട്‌ ഉത്തരവിടുകയായിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്‌ കേസ്‌ വഴിത്തിരിവിലായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക