Image

ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയ്ക്ക് പുതിയ നേതൃത്വം

Published on 06 January, 2012
ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയ്ക്ക് പുതിയ നേതൃത്വം
ചിക്കാഗോ: പ്രഥമ പ്രവാസി ക്‌നാനായ കാത്തലിക് ഇടവകയായ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഇടവകയുടെ പുതിയ വികാരിയായി കോതനല്ലൂര്‍ തൂവാനീസ ധ്യാനകേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍ക്കയില്‍ ചാര്‍ജെടുത്തു. ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരീസ് ഇടവകകളുടെ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഫാ. പിണര്‍ക്കയില്‍. ട്രസ്റ്റിമാരായ ബേബി കാരിക്കല്‍ (കോഡിനേറ്റര്‍), ജേക്കബ് വഞ്ചിപ്പുരക്കല്‍, സക്കറിയ ചേലക്കല്‍, ജോബി ഓളിയില്‍, സണ്ണി മുത്തോലത്ത് (അക്കൗണ്ടന്റ്), ജോസ് കണിയാലി (പി.ആര്‍.ഒ), ജോസ് താഴത്തുവെട്ടത്ത് (സെക്രട്ടറി) എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ട്രസ്റ്റിമാരെന്ന നിലയില്‍ ഇടവകയ്ക്ക് സ്തുത്യര്‍ഹമായ നേതൃത്വം നല്‍കിയ ജോയി വാച്ചാച്ചിറ, അലക്‌സ് കണ്ണച്ചാംപറമ്പില്‍, സണ്ണി മുത്തോലത്ത്, ഫിലിപ്പ് കണ്ണോത്തറ, സണ്ണി ചാത്തമ്പടം (അക്കൗണ്ടന്റ്) എന്നിവരുടെ സേവനങ്ങള്‍ക്ക് ഇടവകയുടെ പ്രഥമ വികാരിയും, സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളുമായ മോണ്‍. അബ്രഹാം മുത്തോലത്ത്, പുതിയ വികാരി ഫാ. സജി പിണര്‍ക്കയില്‍ എന്നിവര്‍ നന്ദി പറഞ്ഞു. വടക്കേ അമേരിക്കയിലെ നിരവധി ക്‌നാനായ മിഷനുകളും, ക്‌നാനായ ഇടവകകളും രൂപം കൊള്ളുവാന്‍ പ്രചോദനമായി നിലകൊണ്ട സേക്രട്ട്ഹാര്‍ട്ട് ഇടവകയുടെ വളര്‍ച്ചയ്ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി സേവനമനുഷ്ഠിക്കുന്ന വോളണ്ടിയേഴ്‌സിനും, കുടുംബാംഗങ്ങള്‍ക്കും വേണ്ടി പുതുവത്സരദിനത്തില്‍ വികാരി ഫാ. സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടത്തപ്പെട്ടു.

റിപ്പോര്‍ട്ട് : ജോസ് കണിയാലി
ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയ്ക്ക് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക