Image

അസിസ്റ്റന്റ് ഗ്രേഡ്: ഒന്‍പത് വരെ തല്‍സ്ഥിതി തുടരണം

Published on 06 January, 2012
അസിസ്റ്റന്റ് ഗ്രേഡ്: ഒന്‍പത് വരെ തല്‍സ്ഥിതി തുടരണം
കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ ജനവരി ഒമ്പത് വരെ തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി. നിയമനം റദ്ദാക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ 31 പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. നിയമനങ്ങളില്‍ വന്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലോകായുക്തയുടെ ഉത്തരവ്.

2005 മുതല്‍ തുടര്‍ന്നുവന്ന എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവെച്ച് പുതിയ പരീക്ഷ നടത്തണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. ക്രമക്കേടിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ അന്നത്തെ വൈസ് ചാന്‍സലര്‍ക്കും പ്രോ വൈസ് ചാന്‍ലര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സിന്‍ഡിക്കറ്റ് അംഗങ്ങളായ എ.എ.റഷീദ്, എം.പി.റസല്‍ തുടങ്ങിയവര്‍ക്കെതിരെയും നടപടി വേണം. നിയമനങ്ങളില്‍ അഴിമതിയും സ്വജന പക്ഷപാതവും നടന്നെന്ന് ലോകായുക്ത ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക