സ്‌കൈബ്രറി (കവിത: ഷാജന്‍ ആനിത്തോട്ടം)
AMERICA
16-Jun-2015
AMERICA
16-Jun-2015

ആകാശങ്ങളില്‍ അങ്കലാപ്പ്
കരച്ചില്‍, പല്ലുകടി
ടേക്കോഫ് മുതല്‍ തുടങ്ങിയ കുഞ്ഞുങ്ങളുടെ രോദനം
ഇരട്ടക്കുട്ടികളുടെ അച്ചനിരുന്നു തേങ്ങുന്നു

അമ്മയ്‌ക്കൊരു പകരക്കാരനാവാനയാള്‍ക്കാവില്ലല്ലോ
കാന്‍ഡി കൊടുത്തുനോക്കി- `നോ'
കളിപ്പാട്ടങ്ങള്‍ കൊടുത്തു- `നോ' `നോ'
പട്ടിക്കുട്ടിയുടെ പടം കാട്ടിക്കൊടുത്തു- `നോ' `നോ' `നോ'
ഒടുവില്‍ നറുപുഞ്ചിരിയുമായി അവളെത്തി-
ആകാശത്തിലെ ആതിഥേയ
കയ്യില്‍ `ചിക്കാ ചിക്കാ ബൂം ബൂം'
കരച്ചില്‍ മെല്ലെ കുസൃതിച്ചിരിക്ക് വഴിമാറി
അച്ചന് ലഭിച്ചു ചാച്ചാജിയുടെ `ഡിസ്‌കവറി ഓഫ് ഇന്ത്യ'
അടുത്ത സീറ്റിലെ കുറുമ്പിക്ക് കിട്ടി, `ആലീസ് ഇന്‍ വണ്ടര്‍ലാന്റ്'
സ്‌മോളടിച്ചുകൊണ്ടിരുന്നൊരച്ചായന്‍ ചോദിച്ചു വാങ്ങി, `ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്'
അപ്പുറത്തിരുന്നൊരമ്മായിക്ക് വേണ്ടത് `ഐതിഹ്യമാല'
ആകാശത്തൊരു അക്ഷരസദ്യ
കലവറ ഒരു പുസ്‌തകപ്പുര
വിളമ്പാന്‍ സഹൃദയ സുന്ദരി
ആകാശസുന്ദരി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments