Image

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 20,880 രൂപ

Published on 06 January, 2012
സ്വര്‍ണവില വീണ്ടും  ഉയര്‍ന്നു; പവന് 20,880 രൂപ
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ ഉയര്‍ന്ന് 20,880 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 2,610 രൂപയാണ് ഇന്നത്തെ വില.

ജനവരി ആദ്യം 20,320 രൂപയായിരുന്നു വില. ചൊവ്വാഴ്ച 20,440 രൂപയായും ബുധനാഴ്ച 20,640 രൂപയായും വ്യാഴാഴ്ച 20,800 രൂപയായും പവന്‍വില ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച 80 രൂപാ കൂടി ഉയര്‍ന്നതോടെ അഞ്ചു ദിവസം കൊണ്ട് 560 രൂപയുടെ വര്‍ധനവാണ് പവന്‍വിലയില്‍ ഉണ്ടായത്.

അന്താരാഷ്ട്ര വിപണിയിലും വില ഉയര്‍ന്നിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 2.70 ഡോളര്‍ വര്‍ധിച്ച് 1,624.10 ഡോളറായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക