Image

മുല്ലപ്പെരിയാര്‍: സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനം - വി.എസ്‌

Published on 06 January, 2012
മുല്ലപ്പെരിയാര്‍: സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനം - വി.എസ്‌
തൃശ്ശൂര്‍: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് സംയുക്ത നിയന്ത്രണത്തിലാകാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. അണക്കെട്ടിന്റെ സംയുക്ത നിയന്ത്രണം നാടിന്റെ താല്പര്യത്തിനെതിരാണ്. ഇൗ തീരുമാനം കേരളത്തിന് ദോഷം ചെയ്യും. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് സര്‍ക്കാര്‍ ആരുമായും ആലോചിച്ചിട്ടില്ലെന്ന് വി.എസ് ആരോപിച്ചു.

കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നുണ്ട്. ശ്രീധരനെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ സാങ്കേതിക കാര്യങ്ങള്‍ പറയുന്നതെന്നും വി.എസ് ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക