Image

പ്രവാസി വോട്ടവകാശം: നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുമെന്ന്‌ രവി

Published on 06 January, 2012
പ്രവാസി വോട്ടവകാശം: നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുമെന്ന്‌ രവി
ന്യൂഡല്‍ഹി: പ്രവാസി വോട്ടവകാശം സംബന്ധിച്ച്‌ പ്രവാസികള്‍ക്കു വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘുകരിക്കുന്നതിനു തെരഞ്ഞെടുപ്പു കമ്മീഷനുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന്‌ കേന്ദ്രപ്രവാസികാര്യ വകുപ്പ്‌ മന്ത്രി വയലാര്‍ രവി പ്രസ്‌താവിച്ചു. നടപടിക്രമങ്ങള്‍ ലഘൂകരിച്ചുകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം ഇറക്കേണ്ടിവരും. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ വിദേശ ഇന്ത്യാക്കാരില്‍നിന്നു നിരാശാജനകമായ പ്രതികരണമാണു ലഭിക്കുന്നത്‌.

പതിനെട്ട്‌ വയസ്സ്‌ പൂര്‍ത്തിയായ എല്ലാ ഇന്ത്യാക്കാര്‍ക്കും വോട്ടവകാശം എന്നതാണു സര്‍ക്കാര്‍ നയം. പ്രവാസികളുടെ കാര്യത്തില്‍, അവര്‍ സ്വയം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യത്യാസം മാത്രമാണുള്ളത്‌. ദീര്‍ഘദൂരം യാത്രചെയ്‌തു എംബസികളിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലെ ബുദ്ധിമുട്ടു പലരും അറിയിച്ചിട്ടുണ്ട്‌. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവര്‍ക്കു അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വോട്ടവകാശം: നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുമെന്ന്‌ രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക