Image

ഷിക്കാഗോ സെന്റ്‌ മേരീസ്‌ ഇടവകയ്‌ക്ക്‌ നവ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 06 January, 2012
ഷിക്കാഗോ സെന്റ്‌ മേരീസ്‌ ഇടവകയ്‌ക്ക്‌ നവ നേതൃത്വം
ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ കത്തോലിക്കാ ഇടവകയുടെ എക്‌സിക്യൂട്ടിവിലേക്ക്‌ പുതിയ നേതൃത്വം അവരോധിതമായി. ഡിസംബര്‍ 31-ന്‌ വൈകിട്ട്‌ ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തില്‍ നടന്ന പുതുവര്‍ഷ ചടങ്ങില്‍വെച്ചാണ്‌ പുതിയ നേതൃത്വം ചാര്‍ജെടുത്തത്‌.

ട്രസ്റ്റി കോര്‍ഡിനേറ്ററായി പോള്‍സണ്‍ കുളങ്ങര, മറ്റ്‌ ട്രസ്റ്റിമാരായി ജോസ്‌ പിണര്‍കയില്‍, ജിനോ കക്കാട്ടില്‍, സെക്രട്ടറിയായി തോമസ്‌ അപ്പോഴിപറമ്പില്‍, ട്രഷററായി ജോയിസ്‌ മറ്റത്തിക്കുന്നേല്‍, ജയിന്‍ മാക്കീല്‍ (പി.ആര്‍.ഒ) എന്നിവരാണ്‌ 2012 പാരീഷ്‌ കൗണ്‍സില്‍ എക്‌സിക്യൂട്ടീവിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

ചുരുങ്ങിയ സമയംകൊണ്ട്‌, അത്ഭുതാവഹമായ വളര്‍ച്ചയ്‌ക്ക്‌ സാക്ഷ്യംവഹിച്ച മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയം, അര്‍പ്പണ മനോഭാവത്തോടെ സേവനം അനുഷ്‌ഠിക്കുന്ന കമ്മിറ്റി അംഗങ്ങളുടേയും, ഇടവക ജനങ്ങളുടേയും നിസ്‌തുല സഹകരണത്തിന്റേയും ഉത്തമ ഉദാഹരണങ്ങളാണ്‌. കഴിഞ്ഞ ഒരുവര്‍ഷം ഈ ഇടവകയ്‌ക്ക്‌ സ്‌തുതുര്‍ഹമായ സേവനം നല്‍കി സ്ഥാനമൊഴിഞ്ഞ ട്രസ്റ്റിമാരായ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌, ജോണ്‍ പാട്ടപതി, പി.ആര്‍.ഒ സാജു കണ്ണമ്പള്ളി, സെക്രട്ടറി റോയി നെടുംചിറ എന്നിവര്‍ക്ക്‌ ഫാ. മുത്തോലത്ത്‌ പ്രത്യേകം നന്ദി അറിയിച്ചു.

ഒരു സിനഗോഗ്‌ ആയിരുന്ന ദേവാലയത്തെ, കത്തോലിക്കാ ആചാരപ്രകാരവും സീറോ മലബാര്‍ പാരമ്പര്യത്തിലും മകുടംചാര്‍ത്തി മോടിപിടിപ്പിക്കുന്നതില്‍ ഇവര്‍ നല്‍കിയ സേവനം പ്രത്യേകം വിലപ്പെട്ടതാണ്‌. ജയിന്‍ മാക്കീല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്‌.
ഷിക്കാഗോ സെന്റ്‌ മേരീസ്‌ ഇടവകയ്‌ക്ക്‌ നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക