Image

ജോണ്‍ കെയ്‌മന്‍ അധികാരമേറ്റു

ബി. അരവിന്ദാക്ഷന്‍ Published on 06 January, 2012
ജോണ്‍ കെയ്‌മന്‍ അധികാരമേറ്റു
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ഏറ്റവും നല്ല നൂറ്‌ സുരക്ഷിത-സുകൃത നഗരങ്ങളില്‍ ഒന്നായ ന്യൂയോര്‍ക്കിലെ നോര്‍ത്ത്‌ ഹെംസ്റ്റഡ്‌ ടൗണിന്റെ സൂപ്പര്‍വൈസറായി മൂന്നാംതവണ ജോണ്‍ കെയ്‌മന്‍ അധികാരമേറ്റു.

ജനപ്രിയനും, ഡെമോക്രാറ്റിക്‌ പാര്‍ട്ടിയിലെ ആരാധ്യനായ നേതാവുമായ കെയ്‌മന്‍ നഗരത്തിന്റെ സാമ്പത്തിക ശ്രോതസ്സ്‌ മെച്ചപ്പെടുത്തുന്നതിലും, ദീര്‍ഘകാല ആസൂത്രണ നയത്തിലൂടെ അനാവശ്യ ചെലവുകള്‍ ദുരീകരിക്കുന്നതിനും മുന്‍കാലങ്ങളില്‍ അദ്ദേഹം വഹിച്ച പങ്ക്‌ വളരെ സ്‌തുത്യര്‍ഹമാണെന്ന്‌ നസ്സാവ്‌ കൗണ്ടി ഡെമോക്രാറ്റിക്‌ പാര്‍ട്ടി വൈസ്‌ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌ പ്രസ്‌താവിച്ചു.

ടൗണ്‍ ഹാളില്‍ നടന്ന അധികാര കൈമാറ്റച്ചടങ്ങില്‍ ജെറാള്‍ഡ്‌ ടെറി വിശിഷ്‌ടാതിഥികളെ സ്വാഗതം ചെയ്‌തു. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ സെനറ്റര്‍ ചാള്‍സ്‌ ഷൂമര്‍ സത്യവാചകം ചൊല്ലി ജോണ്‍ കൈമന്‌ അധികാരം കൈമാറി.

കൗണ്‍സില്‍ മെമ്പര്‍മാരായ ചാള്‍സ്‌ ബെര്‍മന്‍, തോമസ്‌ കെ. ഡ്വയര്‍, അന്ന എം. കപ്‌ളാന്‍, ഡീന എം ഡീജി ഓള്‍ജിയോ തുടങ്ങിയവരും തദവസരത്തില്‍ അധികാരമേറ്റു. ആക്‌ടിംഗ്‌ സുപ്രീംകോര്‍ട്ട്‌ ജസ്റ്റീസ്‌ മൈക്കിള്‍ ബെല്‍ ബോണി, ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കണ്‍ട്രോളര്‍ തോമസ്‌ ഡീനപൊളി, മുന്‍ യു.എസ്‌ സെനറ്റര്‍ ഡീ അമാറ്റോ എന്നിവരായിരുന്നു ഇവര്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തത്‌.

അമേരിക്കയിലെ ഏറ്റവും സമ്പന്ന ഡിസ്‌ട്രിക്‌റ്റുകളില്‍ ഒന്നാണ്‌ നോര്‍ത്ത്‌ ഹെംസ്റ്റഡ്‌ ടൗണ്‍. ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച്‌ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരള ഘടകം പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, ഇന്തോ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസ്‌, ഇന്ത്യാ പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ സെക്രട്ടറി സജി ഏബ്രഹാം, ഡെമോക്രാറ്റിക്‌ പാര്‍ട്ടി കമ്യൂണിറ്റി മെമ്പര്‍ വര്‍ഗീസ്‌ ജോസഫ്‌, ഡോ. പൗലോസ്‌, മൊഹീന്ദര്‍ തനീജ തുടങ്ങിയവര്‍ പങ്കെടുത്തു.
ജോണ്‍ കെയ്‌മന്‍ അധികാരമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക