Image

വനിതകള്‍ ശാസ്‌ത്രമേഖലയിലേക്ക്‌ കടന്നുവരണം: നിരുപമ റാവു

Published on 06 January, 2012
വനിതകള്‍ ശാസ്‌ത്രമേഖലയിലേക്ക്‌ കടന്നുവരണം: നിരുപമ റാവു
ഭുവനേശ്വര്‍ : ഇന്ത്യയിലെ കൂടുതല്‍ വനിതകള്‍ ശാസ്‌ത്രമേഖലയിലേക്ക്‌ കടന്നുവരണമെന്ന്‌ അമേരിക്കന്‍ അംബാസിഡര്‍ നിരുപമ റാവു പറഞ്ഞു. സ്‌ത്രീകള്‍ ശാസ്‌ത്ര ഗവേഷണ സ്‌ഥാപനങ്ങളുടെയും പദ്ധതികളുടെയും മുന്‍നിരയിലേക്ക്‌ കടന്നുവരണമെന്നും ഭുവനേശ്വര്‍ കെഐഐടി സര്‍വകലാശാലയില്‍ ഇന്ത്യന്‍ ശാസ്‌ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച്‌ ആദ്യ വനിതാ ശാസ്‌ത്ര കോണ്‍ഗ്രസ്‌ ഉദ്‌ഘാടനം ചെയ്യവേ അവര്‍ പറഞ്ഞു.

അമേരിക്കയില്‍ പിഎച്ച്‌ഡി നേടുന്നവരുടെ എണ്ണം കൂടിയതിനുള്ള പ്രധാന കാരണം കൂടുതല്‍ സ്‌ത്രീകള്‍ ഈ രംഗത്തേക്കു വന്നു എന്നതാണ്‌. ശാസ്‌ത്രമേഖലയില്‍ സ്‌ത്രീ-പുരുഷ സമത്വത്തിനായി നടപടികളുണ്ടാവണം. തങ്ങള്‍ക്കു ലഭിച്ച അറിവ്‌ രാജ്യത്തിനു വേണ്ടി വിനിയോഗിക്കാന്‍ സ്‌ത്രീകള്‍ക്ക്‌ അവസരം നല്‍കണമെന്നും നിരുപമ ആവശ്യപ്പെട്ടു.


ശാസ്‌ത്ര ഗവേഷണ പദ്ധതികളുടെയും സ്‌ഥാപനങ്ങളുടെയും തലപ്പത്തേക്കു കൂടുതല്‍ സ്‌ത്രീകള്‍ വരണമെന്ന്‌ യുഎസിലെ ഇന്ത്യന്‍ സ്‌ഥാനപതി നിരുപമ റാവു പറഞ്ഞു. കെഐഐടി സര്‍വകലാശാലയില്‍ ഇന്ത്യന്‍ ശാസ്‌ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച്‌ ആദ്യ വനിതാ ശാസ്‌ത്ര കോണ്‍ഗ്രസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഇന്ത്യയ്‌ക്കു കൂടുതല്‍ വനിതാശാസ്‌ത്രജ്‌ഞരെ ആവശ്യമുണ്ട്‌. പിഎച്ച്‌ഡി നേടുന്ന സ്‌ത്രീകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും അവരില്‍ പലരും ശാസ്‌ത്ര മേഖലയില്‍ തുടരുന്നില്ല. സാമൂഹിക അവസ്‌ഥകളാവാം കാരണമെന്നും നിരുപമ കൂട്ടിച്ചേര്‍ത്തു.
വനിതകള്‍ ശാസ്‌ത്രമേഖലയിലേക്ക്‌ കടന്നുവരണം: നിരുപമ റാവു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക