Image

പ്രേക്ഷക മനസില്‍ വാടാതെ മലര്‍

ആശാ പണിക്കര്‍ Published on 12 June, 2015
പ്രേക്ഷക മനസില്‍ വാടാതെ മലര്‍
സമീപകാലത്ത്‌ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇത്രയേറെ വിടര്‍ന്നു സൗരഭ്യം പരത്തിയ ഒരു നടി വേറെയില്ല. പറഞ്ഞുവരുന്നത്‌ മലരിനെ കുറിച്ചാണ്‌. പ്രേമത്തിലെ നിവിന്‍ പോളിയുടെ മൂന്നു നായികമാരില്‍ ഒരാള്‍. ഇപ്പോള്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരില്‍ ഒരാളായി മലര്‍ പ്രേക്ഷക മനസില്‍ ഇടം പിടിച്ചുകഴിഞ്ഞു. സായി പല്ലവിയുടെ മൊബൈലും മനസും നിറയെ ആരാധകരുടെ അഭിനന്ദനങ്ങളും സ്‌നേഹസന്ദേശങ്ങളും കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌.

ജോര്‍ജിയയില്‍ ഡോക്‌ടറായ സായി പല്ലവി തിരിച്ചു പോയിരുന്നു. ഇനിയും അഭിനയ രംഗത്തു തുടരില്ലേ എന്നാണ്‌ ആരാധകരുടെ ആശങ്ക. അഭിനയം നിര്‍ത്തുകയാണോ എന്ന്‌ വേവലാതിയോടെ ചോദിച്ചെത്തുന്ന നിരവധി മെസേജുകള്‍ക്ക്‌ ഇല്ല എന്നാണ്‌ താരത്തിന്റെ മറുടി. തന്നോട്‌ ഇത്രയധികം സ്‌നേഹവും ആരാധനയും പ്രകടിപ്പിക്കുന്ന പ്രേക്ഷകരോട്‌ സായി നന്ദി പറയുന്നു. ദിവസവും നൂറു കണക്കിനു മെസേജുകളാണ്‌ തനിക്ക്‌ വരുന്നത്‌. എല്ലാത്തിനും മറുപടി അയക്കാന്‍ ശ്രമിക്കാറുണ്ട്‌. സമയക്കുറവു കൊണ്ട്‌ അല്‍പം താമസിച്ചാല്‍ പോലും പിന്നീട്‌ അയക്കാന്‍ കഴിവതും ശ്രമിക്കും. സായി പല്ലവി പറയുന്നു.
പ്രേക്ഷക മനസില്‍ വാടാതെ മലര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക