Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: കണക്കെടുപ്പ്‌ നടത്തുമെന്ന്‌ പുതിയ അധ്യക്ഷന്‍

Published on 06 January, 2012
ശ്രീപത്മനാഭസ്വാമി ക്ഷേത്രം: കണക്കെടുപ്പ്‌ നടത്തുമെന്ന്‌ പുതിയ അധ്യക്ഷന്‍
ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ സമ്പത്തു സംബന്ധിച്ച പുതിയ കണക്കെടുപ്പ്‌ നടത്തുമെന്ന്‌ സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധസമിതിയുടെ പുതിയ അധ്യക്ഷന്‍ ഡോ. എം. വേലായുധന്‍ നായര്‍ പറഞ്ഞു. കോടതി നിര്‍ദേശം ലഭിച്ചാലുടന്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കോടതി ഏല്‍പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും സര്‍ക്കാരിന്റെയും ക്ഷേത്രത്തിന്റെയും താല്‍പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സുപ്രീം കോടതിയുടെ ഉത്തരവു ലഭിക്കുന്നതിന്റെ അടിസ്‌ഥാനത്തില്‍ മേല്‍നോട്ട സമിതിയുമായി കൂടിയാലോചിച്ചു പ്രവര്‍ത്തനം ആരംഭിക്കും. അനുമതി ലഭിച്ചിട്ടുള്ള നിലവറകള്‍ വിദഗ്‌ധര്‍ക്കൊപ്പം തുറന്നു കണക്കെടുപ്പും മൂല്യനിര്‍ണയവും നടത്തി സംരക്ഷിക്കേണ്ട സാധനങ്ങള്‍ വേര്‍തിരിക്കും. കണക്കെടുപ്പ്‌ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്നതിനാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും വേലായുധന്‍ നായര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക