Image

`സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. ജൂനിയര്‍ 2012' രജിസ്‌ട്രേഷന്‍ തുടങ്ങി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 05 January, 2012
`സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. ജൂനിയര്‍ 2012' രജിസ്‌ട്രേഷന്‍ തുടങ്ങി
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികള്‍ക്ക്‌ സംഗീത മത്സരവേദിയൊരുക്കി അമേരിക്കയില്‍ ഏറെ ചര്‍ച്ചാ വിഷയമായി മാറിക്കഴിഞ്ഞ ഇന്ത്യാനെറ്റ്‌ യു.എസ്‌.എ.യുടെ`സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. 2010-11' ന്റെ വമ്പിച്ച വിജയത്തിനുശേഷം പതിനെട്ടു വയസ്സുവരെയുള്ള കുട്ടികളെ ഉദ്ദേശിച്ചുകൊണ്ട്‌ 'സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. ജൂനിയര്‍ 2012' എന്ന സംഗീത മത്സര പരിപാടിക്ക്‌ ന്യൂയോര്‍ക്കില്‍ വീണ്ടും വേദിയൊരുക്കുന്നു.

2012 ജനുവരി ഏഴിന്‌ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ ക്രിസ്‌തുമസ്‌-പുതുവത്സരാഘോഷ വേളയില്‍ (1500 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂ, യോങ്കേഴ്‌സ്‌) മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ നടക്കുന്നതായിരിക്കുമെന്ന്‌ ഇന്ത്യാനെറ്റ്‌ യു.എസ്‌.എ.യുടേയും സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ.യുടേയും ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഏലിയാസ്‌ ടി. വര്‍ക്കി അറിയിച്ചു.

സംഗീതത്തില്‍ താല്‌പര്യമുള്ളവര്‍ക്കും, മത്സരത്തില്‍ മാറ്റുരയ്‌ക്കാന്‍ കഴിവുമുള്ള എല്ലാ കുട്ടികള്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ബാബു തുമ്പയില്‍ 914 456 6349, ജോര്‍ജ്ജ്‌ പടിയേടത്ത്‌ 914 419 2395, ഏലിയാസ്‌ ടി. വര്‍ക്കി 914 481 7676. ഇ-മെയില്‍ indianetusa@gmail.com, indianetlive@gmail.com.
`സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. ജൂനിയര്‍ 2012' രജിസ്‌ട്രേഷന്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക