Image

കാവ്യാ മാധവന്‍ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തേക്ക്

ആശ പണിക്കര്‍ Published on 12 June, 2015
കാവ്യാ മാധവന്‍ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തേക്ക്
മലയാള സിനിമയില്‍ നായികയായി ഹിറ്റുകള്‍ തീര്‍ത്ത കാവ്യാമാധവന്‍ ബിസിനസ് രംഗത്തും ബോക്‌സ് ഓഫീസ് വിജയം തീര്‍ക്കാന്‍ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തേക്ക്. ഇ-കൊമേഴ്‌സ് കമ്പനികള്‍ ഇന്ത്യയിലെമ്പാടും തകര്‍പ്പന്‍ വിജയം നേടുന്നകാലത്താണ് കാവ്യയും ഫാഷന്‍ വസ്ത്രങ്ങളുടെ വിപണനവുമായി രംഗത്തിറങ്ങുന്നത്. 

പല ചലച്ചിത്ര താരങ്ങളും ബ്യൂട്ടിക്കും ഓണ്‍ലൈന്‍ വസ്ത്രവ്യാപരവുമൊക്കെ നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് കാവ്യയെ പോലെ ഒരു മുന്‍നിര നടി ഈ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളികളുടെ വസ്ത്ര സങ്കല്‍പങ്ങള്‍ക്ക് ചേര്‍ന്ന ഡിസൈനര്‍ വസ്ത്രങ്ങളുടെ വമ്പിച്ച ശേഖരവുമായാണ് താരത്തിന്റെ പുതിയ തുടക്കം. സാരി, ചുരീദാര്‍, ലൈഹങ്ക തുടങ്ങിയ ഡിസൈനര്‍ വസ്ത്രങ്ങള്‍ ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.

പട്ടുസാരികള്‍, കോട്ടണ്‍, എത്ത്‌നിക് ഡിസൈനര്‍ സാരികള്‍, ബ്‌ളൗസ് പീസുകള്‍ എന്നിവ വില്‍പനയ്ക്കുണ്ട്. ബ്രൈഡല്‍ കളക്ഷന്‍സ്, സ്‌കര്‍ട്ട്, ടോപ്പ് എന്നിവയുടെ മോഡേണ്‍ റെഡിമെയ്ഡ് വൈവിധ്യവുമുണ്ട്. ഓഫീസും വെയര്‍ഹൗസുമെല്ലാം കൊച്ചിയിലാണ് പ്രവര്‍ത്തിക്കുന്നത്. വസ്ത്രം ആവശ്യമുള്ളത് കൊച്ചിയില്‍ തന്നെയുള്ളവര്‍ക്കെങ്കില്‍ മണിക്കൂറുകള്‍ക്കകം എത്തിക്കും. കേരളത്തിലും ഇന്ത്യയിലും എവിടെയും വസ്ത്രങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ കൊറിയര്‍ സര്‍വീസുകാരുമായി കരാറായിട്ടുണ്ട്. ചേട്ടന്‍ മിഥുന്‍ മാധവനുമായി ചേര്‍ന്നാണ് കാവ്യ തന്റെ പുതിയ ബിസിനസ് ആരംഭിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്കകം ഓണ്‍ലൈന്‍ ലൈവാകും. 

കാവ്യാ മാധവന്‍ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക