Image

നടി ലിസി പിതാവിന്‌ പ്രതിമാസം 5500 രൂപ നല്‍കണമെന്ന്‌ ഉത്തരവ്‌

ആശാ പണിക്കര്‍ Published on 11 June, 2015
നടി ലിസി പിതാവിന്‌ പ്രതിമാസം 5500 രൂപ നല്‍കണമെന്ന്‌ ഉത്തരവ്‌
നടി ലിസി പിതാവിന്‌ പ്രതിമാസം 5500 രൂപ നല്‍കണമെന്ന്‌ ഉത്തരവ്‌. ഏകമകളായ ലിസിയില്‍ നിന്നും സാമ്പത്തികസഹായവും സംരക്ഷണവും ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നഭ്യര്‍ത്ഥിച്ച്‌ പിണ്ടിമന പഴങ്ങറ നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന വര്‍ക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഉത്തരവ്‌.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം കഷ്‌ടപ്പെടുന്ന പിതാവിന്‌ മതിയായ സംരക്ഷണം നല്‍കാന്‍ നടി ലിസിയോട്‌ മെയിന്റന്‍ന്‍സ്‌ ട്രൈബ്യൂണല്‍ കൂടിയായ മൂവാറ്റുപുഴ ആര്‍.ഡി.ഓ പി.എന്‍ സന്തോഷ്‌ ഉത്തരവിട്ടു.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്ന പരാതിക്കാരന്‍ സ്വന്തമായി വരുമാനമില്ലാത്തയാളാണ്‌.. എതിര്‍കക്ഷി ലിസി മതിയായ സാമ്പത്തിക ഭദ്രതയുള്ള ആളും പിതാവിനെ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥയുമാണെന്നു ബോധ്യപ്പെട്ട ട്രൈബ്യൂണല്‍ മുന്‍ ഉത്തരവ്‌ പുന: സ്ഥാപിച്ചു.
പ്രതിമാസം 5500 രൂപ വീതം 2010 ജനുവരി മുതലുളള കുടിശിക സഹിതം നല്‍കാനാണ്‌ ഉത്തരവ്‌. പരാതിക്കാരനു വേണ്ടി അഡ്വ. തോമസ്‌ അധികാരം, അഡ്വ. സാബു ആന്റിണി എന്നിവര്‍ ഹാജരായി.
നടി ലിസി പിതാവിന്‌ പ്രതിമാസം 5500 രൂപ നല്‍കണമെന്ന്‌ ഉത്തരവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക