Image

മോഹന്‍ലാലിന്റെ മൈത്രി എത്തുന്നു

Published on 11 June, 2015
മോഹന്‍ലാലിന്റെ മൈത്രി എത്തുന്നു
മലയാളത്തിലും കന്നഡയിലും ഒരേ സമയം ചിത്രീകരിച്ച മൈത്രി വെള്ളിയാഴ്‌ച തിയേറ്ററുകളിലെത്തുന്നു. മോഹന്‍ലാല്‍, പുനീത്‌ രാജ്‌കുമാര്‍ എന്നിവര്‍ ഒരുമിക്കുന്ന ചിത്രത്തില്‍ ഡി.ആര്‍.ഡി.ഓ ശാസ്‌ത്‌ജ്ഞനായാണ്‌ മോഹന്‍ലാല്‍ അഭിനയിക്കുന്നത്‌. ബി.എം. ഗിരിരാജാജാണ്‌ സംവിധാനം.

പുനീത്‌ രാജ്‌കുമാര്‍ അവതരിപ്പിക്കുന്ന കോടിപതി ജൂനിയര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ റിമാന്‍ഡ്‌ ഹോമില്‍ നിന്നും സിദ്ധാര്‍ത്ഥ്‌ എന്ന കുട്ടിയെത്തുന്നു. ചോദ്യങ്ങള്‍ക്കെല്ലാം ശരിയുത്തരം നല്‍കുന്ന കുട്ടി വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. പക്ഷേ സിദ്ധാര്‍ത്ഥ്‌ ഒരുകൊലയാളിയാണെന്നു പരിപാടിക്കിടെ പ്രേക്ഷകര്‍ അറിയുന്നു. ഇത്ര കുട്ടിയായിരിക്കേ സിദ്ധാര്‍ത്ഥ്‌ എങ്ങനെ കുറ്റവാളിയായി. അതോ ഇനി മറ്റു വല്ലവരുമാണോ കൊലയാളി? ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുകയാണ്‌ സിനിമ.

നീണ്ട ഇടവേളക്കു ശേഷം മോഹന്‍ലാലും കലാഭവന്‍ മണിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്‌. കാള പ്രതാപന്‍ എന്ന വില്ലനായാണ്‌ കലാഭവന്‍ മണി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. അതുല്‍ കുല്‍ക്കര്‍ണി, അര്‍ച്ചന, അനു ജോസഫ്‌, സജിതാ ബേട്ടി, മാസ്റ്റര്‍ ആദിത്യ എന്നിവരും എത്തുന്നു. അതിഥി വേഷത്തില്‍ ഭാവനയും ചിത്രത്തിലുണ്ട്‌. റഫീക്ക്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ ഇളയരാജയാണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌. പല്ലവി റിലീസ്‌ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.
മോഹന്‍ലാലിന്റെ മൈത്രി എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക