Image

ബെഞ്ചി കുര്യന്‍ ചിക്കാഗോയില്‍ നിര്യാതനായി

Published on 13 June, 2011
ബെഞ്ചി കുര്യന്‍ ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ മാര്‍ത്തോമ്മ ഇടകയുടെ സെക്രട്ടിയും യൂത്ത്‌ ഗ്രൂപ്പിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന ബെഞ്ചി കുര്യന്‍(30) ചിക്കാഗോയില്‍ നിര്യാതനായി.

കോട്ടയം തോട്ടയ്‌ക്കാട്‌ ഏറാട്ടുതോട്ടുങ്കല്‍-ചൂണ്ടമണ്ണില്‍ കുടുംബാംഗമായ ഇ. കെ. കുര്യന്റെയും മാങ്ങാനം ചേറായില്‍ മേരിക്കുട്ടിയുടെയും മകനാണ്‌. തിരുവല്ല വലിയപറമ്പില്‍ തൈക്കടവില്‍ ജേക്കബ്‌ കുരുവിളയുടെ മകള്‍ റോളിയാണ്‌ ഭാര്യ.

ചിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ വ്യഴാഴ്‌ച പൊതുദര്‍ശനവും ജൂണ്‍ 17 വെള്ളിയാഴ്‌ച നോര്‍ത്ത്‌ അമേരിക്ക & യൂറോപ്പ്‌ ഭദ്രാസനധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌ക്കോപ്പായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ശവസംസ്‌ക്കാര ശുശ്രൂഷയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബാബു സി. മാത്യു (847-855-9039.)
ബെഞ്ചി കുര്യന്‍ ചിക്കാഗോയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക