Image

കടല്‍ പറഞ്ഞത്

ബഷീര്‍ അഹമ്മദ് Published on 10 June, 2015
കടല്‍ പറഞ്ഞത്
കോഴിക്കോട് : കവികള്‍ പാടിപ്പുകഴ്ത്തിയ കടല്‍ ഇന്ന് മലയാളിക്ക് ഗൃഹാതുരതമാത്രം. ജൈവ വൈവിധ്യങ്ങള്‍ ഏറെയുണ്ടായിരുന്ന കടല്‍ ഇന്ന് മാലിന്യങ്ങള്‍ മാത്രമായി മാറിയിരിക്കയാണ്.
നഗരത്തിലെ ഖരമാലിന്യങ്ങളും ദ്രവമാലിന്യങ്ങളുമടക്കം തള്ളികളയുന്ന ഏകഇടമായി മാറിയിരിക്കയാണ് കടല്‍.

കടലിലെ ജൈവസമ്പത്തും മത്സ്യസമ്പത്തും ഇതുകാരണം തീരെ കുറഞ്ഞ് കൊണ്ടിരിക്കുന്നത് കടലുമായ് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
പഴയ ശാന്തതയെ തച്ചുടച്ച് കടല്‍ പ്രക്ഷുബ്ധമാകുന്നതിന്റെ കാരണം മനുഷ്യന്റെ പ്രകൃതിക്കുമേലുള്ള കടന്നാക്രമണമാണ്.

ദിവസം ചെല്ലുംതോറും കടലിന്റെ വിസ്തൃതിയെ കരവിഴുങ്ങുകയാണ്. ഇത് കടല്‍ ക്ഷോഭത്തെ ക്ഷണിച്ച് വരുത്തുകയാണ്. ഇനിയും കടലിനെ രക്ഷിക്കാന്‍ മനുഷ്യന്‍ തയ്യാറായില്ലെങ്കില്‍ പ്രതികാരദാഹത്തോടെ കടല്‍ കരയ്ക്കുമേല്‍ ദുരന്തം വിതച്ച് മുന്നേറുകതന്നെ ചെയ്യും. ലോക കടല്‍ദിനത്തില്‍ കടലിനെ സംരക്ഷിക്കാന്‍ നാം തയ്യാറായേ മതിയാകൂ.

ഫോട്ടോ/റിപ്പോര്‍ട്ട് : ബഷീര്‍ അഹമ്മദ്
കടല്‍ പറഞ്ഞത്കടല്‍ പറഞ്ഞത്കടല്‍ പറഞ്ഞത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക