Image

സനുഷയ്‌ക്ക്‌ തമിഴില്‍ വന്‍ ഓഫര്‍

Published on 05 January, 2012
സനുഷയ്‌ക്ക്‌ തമിഴില്‍ വന്‍ ഓഫര്‍
ബാലതാരമായി മലയാളത്തില്‍ എത്തിയ സനുഷയ്‌ക്ക്‌ തമിഴില്‍ നിന്നും വമ്പന്‍ ഓഫര്‍. കാര്‍ത്തി നായകനാവുന്ന ചിത്രത്തിലേക്കാണ്‌ സനൂഷയ്‌ക്ക്‌ അവസരം ലഭിച്ചിരിയ്‌ക്കുന്നത്‌.സൂരജ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്‌ സനൂഷ കാര്‍ത്തിക്കൊപ്പം അഭിനയിക്കുന്നത്‌. അനുഷ്‌ക ഷെട്ടിയാണ്‌ ചിത്രത്തില്‍ കാര്‍ത്തിയുടെ നായിക. നികിത തുക്രാല്‍, മേഘ്‌ന എന്നിവര്‍ക്കൊപ്പം സനൂഷയ്‌ക്കും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്‌ ലഭിച്ചിരിക്കുന്നത്‌. ആദ്യം ലക്ഷ്‌മി റായിയെ പരിഗണിച്ച വേഷത്തിലേക്കാണ്‌ ഒടുവില്‍ നികിതയെ നിശ്ചയിച്ചത്‌. ഇതില്‍ മേഘ്‌ന കാര്‍ത്തിയുടെ നായികയായി സിരുതൈ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.

മലയാളത്തില്‍ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നു. അതിനിടെ കന്നടയിലും ഒന്നാന്തരമൊരു അവസരം സനൂഷയെ തേടിയെത്തിയിരിക്കുകയാണ്‌.തമിഴകത്ത്‌ തരംഗമായി മാറിയ മൈനയുടെ കന്നഡ പതിപ്പിലാണ്‌ സനുഷ നായികയാവുന്നത്‌. പ്രഭു സോളമന്‍ സംവിധാനം ചെയ്‌ത ഈ മെഗാഹിറ്റ്‌ ചിത്രം ശൈലു എന്ന പേരിലാണ്‌ കന്നഡയിലേക്ക്‌ റീമേക്ക്‌ ചെയ്യുന്നത്‌. മലയാളിയായ അമലാ പോള്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തെയാണ്‌ കന്നഡയില്‍ സനൂഷ അവതരിപ്പിക്കുന്നത്‌.

കന്നഡയിലെ ഹിറ്റ്‌മേക്കര്‍ എസ്‌ നാരായണ്‍ ആണ്‌ ശൈലു സംവിധാനം ചെയ്യുന്നത്‌. അമലാ പോളിനെ തന്നെയാണ്‌ മൈനയെ കന്നഡത്തില്‍ അവതരിപ്പിക്കാന്‍ ആദ്യം സംവിധായകന്‍ ക്ഷണിച്ചത്‌. എന്നാല്‍ മലയാളത്തിലെയും തമിഴിലെയും തിരക്ക്‌ മൂലം അമല ആ ക്ഷണം നിരസിക്കുകയായിരുന്നു.
സനുഷയ്‌ക്ക്‌ തമിഴില്‍ വന്‍ ഓഫര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക