Image

രണ്ടു കുട്ടികളുടെ പിതൃത്വം ഏറ്റെടുത്ത് ലോസ് ഏഞ്ചലസ് റോമന്‍ കാത്തലിക്ക് ബിഷപ്പ് രാജിവെച്ചു.

പി.പി.ചെറിയാന്‍ Published on 05 January, 2012
രണ്ടു കുട്ടികളുടെ പിതൃത്വം ഏറ്റെടുത്ത് ലോസ് ഏഞ്ചലസ് റോമന്‍ കാത്തലിക്ക് ബിഷപ്പ് രാജിവെച്ചു.

ലോസ് ഏഞ്ചലസ്: അമേരിക്കന്‍ അംഗസംഖ്യയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ലോസ് ഏഞ്ചലന്‍സ് റോമന്‍ കാത്തോലിക്ക ആര്‍ച്ച് ഡയോസിസ് ഓക്‌സിലറി ബിഷപ് രണ്ടു കുട്ടികളുടെ പിതൃത്വം ഏറ്റെടുത്ത് ബിഷപ് സ്ഥാനം രാജിവെച്ചു.

ലോസ് ഏഞ്ചലസ് ആര്‍ച്ച് ഡയോസിസിലെ അഞ്ചു ഓക്‌സിലിയറി ബിഷുപ്പുമാരില്‍ ഒരാളായ ബിഷപ്പ് ഗബീനൊ
സവാലയുടെ(60)രാജി ജനുവരി 4 ബുധനാഴ്ച പോപ്പ് ബനഡിക്ട് പതിനാറാമന്‍ സ്വീകരിച്ചു.

മെക്‌സിക്കോയില്‍ ജനിച്ച ബിഷപ്പ് സവാല ലോസ്ഏഞ്ചല്‍സിലാണ് വളര്‍ന്നത്. 1977 ല്‍ വൈദീകനായ അദ്ദേഹത്തിന് 1994 ഓക്‌സിലിയറി ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു.

യുവത്വത്തിലേക്ക് പ്രവേശിച്ച തന്റെ രണ്ടു മക്കള്‍ മറ്റൊരു സംസ്ഥാനത്ത് വളരുന്നുണ്ടെന്ന വിവരം വത്തിക്കാനെ അറിയിച്ചത് ഒരു ഞെട്ടലോടെയാണ് കേട്ടതെന്ന് ലോസ് ആഞ്ചലസ് ആര്‍ച്ച് ഡയോസിസിലെ 5 മില്യണ്‍ കാത്തോലിക്കാ സഭാ വിശ്വാസികള്‍ക്ക് ബുധനാഴ്ച അയച്ച കത്തില്‍ ആര്‍ച്ച് ബിഷപ്പ് ഓസെ തോമസ് വെളിപ്പെടുത്തി.

2010 ല്‍ നടന്ന കാത്തലിക് മീഡിയ അസ്സോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സത്യം മാത്രമോ പറയാവൂ., സത്യം മാത്രമേ നിങ്ങളെ സ്വതന്ത്രരാക്കൂ എന്ന് പറഞ്ഞ ബിഷപ്പിന്റെ ഈ പ്രവൃത്തിയില്‍ കാത്തോലിക്കാ സഭ അത്ഭുതപ്പെടുന്നു. ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
രണ്ടു കുട്ടികളുടെ പിതൃത്വം ഏറ്റെടുത്ത് ലോസ് ഏഞ്ചലസ് റോമന്‍ കാത്തലിക്ക് ബിഷപ്പ് രാജിവെച്ചു.രണ്ടു കുട്ടികളുടെ പിതൃത്വം ഏറ്റെടുത്ത് ലോസ് ഏഞ്ചലസ് റോമന്‍ കാത്തലിക്ക് ബിഷപ്പ് രാജിവെച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക