Image

കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്

മൊയ്തീന്‍ പുത്തന്‍ചിറ Published on 05 January, 2012
കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്

ഹൂസ്റ്റ
ണ്‍ : കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പൊതുവായ പ്രശ്‌നങ്ങളില്‍ ‍, പ്രത്യേകിച്ച് മുല്ലപ്പെരിയാര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ ‍, ഫൊക്കാന സജീവമായി ഇടപെടണമെന്ന് ലോകപ്രശസ്ത മാന്ത്രികന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് ആവശ്യപ്പെട്ടു.

ഹൂസ്റ്റണില്‍ ഫ്രണ്ട്‌സ് ഓഫ് ഫൊക്കാനയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്തുമസ്-പുതുവത്സരാഘോഷ വേളയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ വ്യക്തികളും തങ്ങളെക്കൊണ്ടു കഴിയാവുന്ന നന്മയുടെ നുറുങ്ങു വെളിച്ചം സമൂഹത്തിനു നല്‍കാന്‍ പ്രയത്‌നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോപിനാഥ് മുതുകാട്, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ അംഗം കെന്‍ മാത്യു, ജി.കെ. പിള്ള, ഷാജി ജോണ് ‍, ഏബ്രഹാം ഈപ്പന്‍, പൊന്നു പിള്ള എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ജി.കെ. പിള്ള അദ്ധ്യക്ഷത വഹിച്ചു.കെന്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തി. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ സ്വാഗതവും ട്രഷറര്‍ ഷാജി ജോണ്‍ നന്ദിയും പറഞ്ഞു.

ചടങ്ങില്‍ മുഖ്യാതിഥി ഗോപിനാഥ് മുതുകാടിനെ അനില്‍കുമാര്‍ ആറന്മുള സദസ്സിനു പരിചയപ്പെടുത്തി. കണ്‍വന്‍ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് മണ്ണിക്കരോട്ട് ചടങ്ങുകള്‍ നിയന്ത്രിച്ചു. അനില്‍ ജനാര്‍ദ്ദനന്റെ ശ്രുതിമധുരമായ ഗാനങ്ങള്‍ ചടങ്ങിനു മാറ്റുകൂട്ടി.

തദവസരത്തില്‍ നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വിജയികളായ ഹൂസ്റ്റന്‍ നൈറ്റ്‌സിന്റെ ടീമിന് ജി.കെ. പിള്ള പ്രശംസാഫലകം നല്‍കി ആദരിച്ചു.
കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്കേരളത്തിന്റെ പൊതുതാല്പര്യങ്ങളില്‍ ഫൊക്കാന സജീവമാകണം: പ്രൊഫ. ഗോപിനാഥ് മുതുകാട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക