Image

മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ കേരള സംഗീത നാടക അക്കാദമിയില്‍

ജോര്‍ജ് നടവയല്‍ Published on 05 January, 2012
മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ കേരള സംഗീത നാടക അക്കാദമിയില്‍

ഫിലഡല്‍ഫിയ: നാടക കലയുടെ നിത്യ നൂതന പരിണാമങ്ങളിലൂടെ '' മനുഷ്യനും പ്രകൃതിയും'' എന്ന അത്ഭുതത്തെക്കുറിച്ച് ഭാവോജ്ജ്വലിതരാകാന്‍ വേദികള്‍ ഒരുക്കുന്ന ലക്ഷ്യവുമായി മിഴിദീപം കൊളുത്തിയ മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമായ്ക്ക് കേരള സംഗീത നാടക അക്കാദമി അംഗീകാരം. പ്രശസ്ത തീയേറ്റര്‍ കലാകാരന്‍ സൂര്യ കൃഷ്ണ മൂര്‍ത്തിയും (ചെയര്‍മാന്‍), ഡോ. പീ വീ കൃഷ്ണന്‍ നായരും (സെക്രട്ടറി) നേതൃത്വം നല്‍കുന്ന കേരള സംഗീത നാടക അക്കാദമിയില്‍ അഫിലിയേഷന്‍ ലഭിയ്ക്കുന്ന രണ്ടാമത്തെ മറുനാടന്‍ മലയാളീ നാടക പ്രസ്ഥാനമാണ് മനീഷി, മറ്റൊന്ന് ദുബയിലാണു്.

ജോര്‍ജ് ഓലിയ്ക്കല്‍, ജോര്‍ജ് നടവയല്‍, സിബിച്ചന്‍ ചെമ്പ്‌ളായില്‍, സുധാ കര്‍ത്താ, അലക്‌സ് തോമസ് എന്നിവരാണ് ഡയര്‍ക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. മണിലാല്‍ മത്തായിയാണ് മനീഷിയുടെ പേട്രന്‍ .
ഈ എം എസ്സ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ഭാവനയില്‍ വിരിഞ്ഞ സാംസ്‌കാരിക സ്വപ്നം പൂവണിയുകയായിരുന്നു കേരള സംഗീത നാടക അക്കാദമിയിലൂടെ. ഇന്ത്യന്‍ രാഷ്ട്ര ശില്പി ജവഹര്‍ലാല്‍ നെഹൃു കേരള സംഗീത നാടക അക്കാദമി 1958 ഏപ്രില്‍ 26നാണ് ഉദ്ഘാടനം ചെയ്തത്.

കേരള സംഗീത നാടക അക്കാദമിയുടെ 54-ാംവാര്‍ഷികത്തോടനുബന്ധമായി ഏപ്രില്‍ 28 ശനിയാഴ്ച്ച''രണ്ടാം മനീഷി നാടകോത്സവം'' ന്യൂജേഴ്‌സിയില്‍ ദേവസ്സി പാലാട്ടി, ടി എസ്സ് ചാക്കോ എന്നിവരുടെ രക്ഷകര്‍തൃത്വത്തില്‍ നടക്കും.

മുന്‍ കേരളാ മന്ത്രിമാരായ എം എം ഹസ്സന്‍ , പന്തളം സുധാകരന്‍ എന്നിവരാണ് മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ രണ്ടു വര്‍ഷം മുമ്പ് ഫിലഡല്‍ഫിയയില്‍ ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ''മനീഷി നാടകോത്സവം '' നടത്തിയിരുന്നു. മലയാളം പത്രം, കേരളാ എക്‌സ്പ്രസ്സ്, മലയാളം വാര്‍ത്ത, ഈ മലയാളി, ഏഷ്യാനെറ്റ് യൂ എസ്സ് ഏ,കൈരളീ ടി വി യൂ എസ്സ് ഏ, ജയ് ഹിന്ദ് ടിവീ യൂ എസ്സ് ഏ, കേരളാ ടൈംസ് എന്നിങ്ങനെ അമേരിക്കന്‍ മലയാളികളുടെ പ്രധാന മാധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ക്കുള്ള നാടക മത്സരമായിരുന്നു അത്. പ്രേക്ഷകരും വിധി നിര്‍ണ്ണയിക്കുന്നതില്‍ ഭാഗഭാക്കാകുന്നതിലൂടെ നാടക പഠനത്തില്‍ പങ്കെടുക്കുന്നൂ എന്ന വിദ്യാഭ്യാസ തത്വമാണ് ''മനീഷി'' ഉപയുക്തമാക്കുന്ന പഠന ശൈലി.

ഡോ. എന്‍. പി. ഷീല, ഡോ. എം. വി. പിള്ള, ഫാ. ഡോ. മാത്യൂ പാഴൂര്‍ എന്നിവര്‍ മനീഷി നാടകോത്സവത്തിലെ മുഖ്യ വിധികര്‍ത്താക്കളായിരുന്നൂ. സിനിമാ-നാടക നടന്‍ തമ്പി ആന്റണി,സ്വാമി സിദ്ധാനന്ദജി, ഫാ. എം. കെ. കുര്യാക്കോസ്, നോവലിസ്റ്റ്നീനാ പനയ്ക്കല്‍, ഫൊക്കാനാ ജനറല്‍ സെക്രട്ടറിയും നാടക കലാകാരനുമായ ഷാഹി പ്രഭാകര്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ട് മനീഷി നാടകോത്സവം അനുഗൃഹീതമായിരുന്നു.
മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ കേരള സംഗീത നാടക അക്കാദമിയില്‍ മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ കേരള സംഗീത നാടക അക്കാദമിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക