Image

ലാനയുടെ ഭാവി പരിപാടികള്‍ -വാസുദേവ് പുളിക്കല്‍ , പ്രസിഡന്റ്

Published on 04 January, 2012
ലാനയുടെ ഭാവി പരിപാടികള്‍ -വാസുദേവ് പുളിക്കല്‍ , പ്രസിഡന്റ്
ലാന പ്രഗത്ഭരായ സാരഥികളുടെ പ്രയന്തം കൊണ്ടും എഴുത്തുകാരുടെയും സാഹിത്യ പ്രേമികളുടെയും മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക, അമേരിക്കന്‍ മലയാള സാഹിത്യത്തെ വികസിപ്പിക്കുക എന്നീ പ്രഥമ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി തന്നെയാണ് ലാനയുടെ പുതിയ ഭാരവാഹികള്‍ മുന്നോട്ടു പോകുന്നത്. പുതിയ ഭരണസമിതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ഏകദേശരൂപം താഴെ ചേര്‍ക്കുന്നു.

1. അമേരിക്കന്‍ / കനേഡിയന്‍ മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ അവരുടെ രചനകളുടെ മേന്മ കണ്ടെത്തി അവരെ അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതാണ്.
2. വരും കാല കണ്‍വെന്‍ഷനുകളിലും ലാനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മറ്റു സാഹിത്യ ചര്‍ച്ചകളിലും അമേരിക്കന്‍ / കനേഡിയന്‍ എഴുത്തുകാരുടെ കൃതികള്‍ പഠനത്തിനെടുത്ത് ചര്‍ച്ച ചെയ്യുന്നതാണ്.
3. ലാനയുടെ വെബ്‌സൈറ്റ്(www.lanainc.org) വിപുലീകരിച്ച് എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള സൗകര്യം ഉണ്ടാക്കും.
4. ഇവിടത്തെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ വിലയിരുത്തി ലാന നിശ്ചയിക്കുന്ന നല്ല രചനകളുടെ രചയിതാക്കളെ ഓരോ മൂന്നു മാസത്തിലും പ്രഖ്യാപിച്ച് അനുമോദിക്കുന്നതാണ്. ഈ വിവരം പൊതുജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമങ്ങളുടെ സഹായം ആവശ്യമായതിനാല്‍ ആ സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എഴുത്തുകാര്‍ അവരുടെ രചനകള്‍ മാധ്യമങ്ങള്‍ക്ക് അയക്കുമ്പോള്‍ കോപ്പി ലാനക്ക് അയച്ചു തന്നാല്‍ അവ റവന്യൂ ചെയ്യാന്‍ എളുപ്പമായിരിക്കും.email: vasudev.pulickal@gmail.com, shajananithottam@gmail.com.
5. അമേരിക്ക, കാനഡ എന്നിവിടങ്ങളിലായി നിരവധി എഴുത്തുകാരുണ്ടെങ്കിലും എല്ലാവരുടെയും വിവരങ്ങള്‍ ലാനയുടെ റിക്കാഡില്‍ ഇല്ലാത്തതിനാല്‍ അവ ശേഖരിക്കാന്‍ ശ്രമിക്കുന്നതാണ്. എഴുത്തുകാരുടെ സഹകരണം ഇതിനാവശ്യമാണ്.
6. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടി ലാന കഴിഞ്ഞ വര്‍ഷം(2011) ഏര്‍പ്പെടുത്തിയ അവാര്‍ഡ് കൂടുതല്‍ സാഹിത്യ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു കൊണ്ട് നില നിര്‍ത്തും.
7. ലാന അംഗീകരിച്ചിട്ടുള്ള ആഗോള പ്രവാസി സാഹിത്യ അക്കാഡമി രൂപീകരിക്കാന്‍ യന്തിക്കുന്നതാണ്. ഈ അക്കാഡമിയെ പ്രവാസി എഴുത്തുകാരുടെ കേന്ദ്ര സാഹിത്യ അക്കാഡമി എന്ന പദവിയിലേക്കുയര്‍ത്താന്‍ സാധിച്ചാല്‍ കേരള സാഹിത്യ അക്കാഡമിയുമായി കൂടുതല്‍ ബന്ധം പുലര്‍ത്തുവാനും പ്രവാസി എഴുത്തുകാരുടെ കൃതികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും അംഗീകാരവും നേടികൊടുക്കാനും സാധിക്കുമെന്ന് കരുതുന്നു.
8. സംഘടനയുടെ ശക്തി അതിലെ അംഗങ്ങളായതുകൊണ്ട് അമേരിക്ക കാനഡ എന്നിവിടങ്ങളിലെ എല്ലാ എഴുത്തുകാരേയും ലാനയുടെ അംഗങ്ങളാക്കാന്‍ ശ്രമിക്കുന്നതാണ്. എല്ലാ എഴുത്തുകാരും സഹകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.
9. ലാന സ്വതന്ത്രമായ ഒരു സാഹിത്യ സംഘടനയാണെങ്കിലും മറ്റു ലോക്കല്‍ സംഘടനകളുമായി ബന്ധം പുലര്‍ത്താനും അവിടങ്ങളിലൊക്കെ ലാനക്ക് ഒരു വേദി ഉണ്ടാക്കാനും ശ്രമിക്കുന്നതാണ്. തന്മൂലം അവരുടെ പരിപാടികളില്‍ ലാനക്ക് എഴുത്തുകാരെ പരിചയപ്പെടുത്താനോ കവികള്‍ക്ക് കവിത ചൊല്ലാനോ സാധിക്കുമെന്നു മാത്രമല്ല ലാനക്ക സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാക്കാനും കഴിയും.
10. ലാന പബ്ലിക്കേഷന്‍ എന്ന പേരില്‍ ലാനക്ക് ഒരു പ്രസിദ്ധീകരണ വിഭാഗം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണ്. അതുകൊണ്ട് കുറഞ്ഞ ചിലവില്‍ ലാനക്ക് അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചകള്‍ പ്രസിദ്ധീകരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ സാധിക്കും.
11. അടുത്ത ലാന കണ്‍വെന്‍ഷന്‍ (2013) ചിക്കാഗോയില്‍ ആയിരിക്കും. അതിന്റെ മുഖ്യ ചുമതല സെക്രട്ടറി ഷാജന്‍ ആനിതോട്ടം ഏറ്റെടുത്തു കഴിഞ്ഞു.
12. ലാനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ടെങ്കില്‍ ഭാരവാഹികളെ അറിയിക്കുന്ന പക്ഷം കണക്കിലെടുക്കുന്നതാണ്. വാസുദേവ് പുളിക്കല്‍ 516-749-1939, ഷാജന്‍ ആനിതോട്ടം-847-322-1181, ജോസ് ഓച്ചാലില്‍ - 467-363-5642, സാംസി കൊടുമണ്‍ -516-270-4302, അബ്ദുള്‍ പുന്നയോര്‍ക്കുളം -586-944-1805.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക