Image

ഞാന്‍ രാഷ്ട്രീയത്തിലെ സല്‍മാന്‍ഖാനല്ല; മന്ത്രി മുനീര്‍

ബഷീര്‍ അഹമ്മദ് Published on 30 May, 2015
ഞാന്‍ രാഷ്ട്രീയത്തിലെ സല്‍മാന്‍ഖാനല്ല; മന്ത്രി മുനീര്‍
കോഴിക്കോട് : മന്ത്രി സഞ്ചരിച്ച കാര്‍ തട്ടി ഒരാള്‍ മരിച്ച സംഭവം ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സിനിമാനടന്‍ സല്‍മാന്‍ഖാന്റെ കാറ് തട്ടി മരണപ്പെട്ട സംഭവവുമായി താരതമ്യപ്പെടുത്തിയായിരുന്നു. വാസ്തവമറിയാതെ കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന രീതി പത്രങ്ങളില്‍ വര്‍ദ്ധിച്ച് വരുന്നത് ദുഃഖകരമാണെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരളയുടെ നാലാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹിക നീതി വകുപ്പ് സീനിയര്‍ പത്രപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ആരോഗ്യപരിരക്ഷ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സി.ആര്‍. രാമചന്ദ്രന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പ്രേംനാഥ്, കൗണ്‍സിലര്‍ സത്യഭാമ, ഉമ്മര്‍ പാണ്ടികശാല, മുഹമ്മദ്‌കോയ നടക്കാവ്, സി.എം. കൃഷ്ണപണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



ഞാന്‍ രാഷ്ട്രീയത്തിലെ സല്‍മാന്‍ഖാനല്ല; മന്ത്രി മുനീര്‍
മന്ത്രി എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഞാന്‍ രാഷ്ട്രീയത്തിലെ സല്‍മാന്‍ഖാനല്ല; മന്ത്രി മുനീര്‍
സംസ്ഥാന സമ്മേളനത്തിനെത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക