മഴസുന്ദരി ! (കവിത: സോയ നായര്‍)
SAHITHYAM
28-May-2015
SAHITHYAM
28-May-2015

തീയായ് ഉരുകുന്ന
ഹ്യദയത്തിന്റെ
നൊമ്പരങ്ങള്‍
മ്യദുലമാം വിരലുകളാല്‍
ഹ്യദയത്തിന്റെ
നൊമ്പരങ്ങള്‍
മ്യദുലമാം വിരലുകളാല്‍
ഒപ്പിയെടുക്കുവാന്‍
കുളിരാകുന്ന
ചുംബനങ്ങളുടെ
വാതില്‍ തുറന്ന്
അവള്‍ എന്നിലേക്ക് വന്നൂ.
ആ യൗവനത്തിന്‍
സ്വേദകണങ്ങള്‍
അരിച്ചിറങ്ങും കപോലവും
കുസ്യതിക്കടലിളക്കും
കണ്‍കളും
എന്‍ ദേഹിയിലാകെ
സ്‌നേഹത്തിന്റെ
രോമാണ്‍ജപുഷ്‌പങ്ങള്‍
വിരിയിച്ചൂ..
ലാസ്യലോലയായ്
ചിന്നിചിതറിയ
പളുങ്ക്‌മണികള്‍
വാരിപ്പുണര്‍ന്നപ്പോള്‍
കൊലുസ്സ് കിലുങ്ങും
ശബ്ദത്തില്‍
അവള്‍ നിര്‍ത്താതെ ചിരിച്ചൂ..
ആ ചിരിയില്‍
മുടിയിഴകള്‍ക്കുള്ളിലൊളിപ്പിച്ച
തെന്നല്‍ പോലും
നാണത്താല്‍ മുഖം മറച്ചൂ.
എനിക്ക് മാത്രമായി
ചാറ്റല്‍കുളിരും ആര്‍ദ്ദ്രതയും
ചേര്‍ത്ത് വെച്ചൊരു
കണികപ്രതിമ
അവള്‍ പണിഞ്ഞു..
അന്നു മുതലാണു
പെയ്‌തു തീരാത്ത മേഘങ്ങള്‍
കള്ളച്ചിരിയുമായ്
കൊണ്‍ജി കൊണ്‍ജി
പങ്കിട്ട കുളിരിന്റെ
ശേഷിപ്പുകളുമായി
എന്നെ മാത്രം
കാണാനെത്തുന്നതു..
സോയ.
കുളിരാകുന്ന
ചുംബനങ്ങളുടെ
വാതില്‍ തുറന്ന്
അവള്‍ എന്നിലേക്ക് വന്നൂ.
ആ യൗവനത്തിന്‍
സ്വേദകണങ്ങള്‍
അരിച്ചിറങ്ങും കപോലവും
കുസ്യതിക്കടലിളക്കും
കണ്‍കളും
എന്‍ ദേഹിയിലാകെ
സ്‌നേഹത്തിന്റെ
രോമാണ്‍ജപുഷ്‌പങ്ങള്‍
വിരിയിച്ചൂ..
ലാസ്യലോലയായ്
ചിന്നിചിതറിയ
പളുങ്ക്‌മണികള്‍
വാരിപ്പുണര്‍ന്നപ്പോള്‍
കൊലുസ്സ് കിലുങ്ങും
ശബ്ദത്തില്‍
അവള്‍ നിര്‍ത്താതെ ചിരിച്ചൂ..
ആ ചിരിയില്‍
മുടിയിഴകള്‍ക്കുള്ളിലൊളിപ്പിച്ച
തെന്നല്‍ പോലും
നാണത്താല്‍ മുഖം മറച്ചൂ.
എനിക്ക് മാത്രമായി
ചാറ്റല്‍കുളിരും ആര്‍ദ്ദ്രതയും
ചേര്‍ത്ത് വെച്ചൊരു
കണികപ്രതിമ
അവള്‍ പണിഞ്ഞു..
അന്നു മുതലാണു
പെയ്‌തു തീരാത്ത മേഘങ്ങള്‍
കള്ളച്ചിരിയുമായ്
കൊണ്‍ജി കൊണ്‍ജി
പങ്കിട്ട കുളിരിന്റെ
ശേഷിപ്പുകളുമായി
എന്നെ മാത്രം
കാണാനെത്തുന്നതു..
സോയ.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments