Image

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ നേഴ്‌സസ്‌ ദിനം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 27 May, 2015
ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ നേഴ്‌സസ്‌ ദിനം ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്കിന്റെ (INA- NY) നേതൃത്വത്തില്‍ നേഴ്‌സസ്‌ ദിനാഘോഷങ്ങള്‍ മെയ്‌ ഒമ്പതാം തീയതി ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ 2 മണി വരെ ക്യൂന്‍സിലുള്ള ടേസ്റ്റ്‌ ഓഫ്‌ ഇന്ത്യന്‍ റസ്റ്റോറന്റില്‍ വെച്ച്‌ ആഘോഷിച്ചു. മീറ്റിംഗില്‍ പ്രധാന അതിഥികളായി എത്തിയത്‌ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ അസംബ്ലി വുമണ്‍ മിഷാല്‍ ഷെമെല്‍, നാസാ കൗണ്ടി ലെജിസ്ലേറ്റര്‍ റിച്ചാര്‍ഡ്‌ നിക്കലേലോ, ക്യൂന്‍സ്‌ ഹോസ്‌പിറ്റല്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഏലിയാമ്മ ഈപ്പന്‍, നൈനാ പ്രതിനിധി തങ്കമണി അരവിന്ദന്‍, കരുണാ ചാരിറ്റി ന്യൂയോര്‍ക്ക്‌ പ്രസിഡന്റ്‌ ഷീല ശ്രീകുമാര്‍, നാസാ കൗണ്ടി മനുഷ്യാവകാശ കമ്മീഷണര്‍ ജോര്‍ജ്‌ തോമസ്‌, ലോംഗ്‌ ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സാബു ലൂക്കോസ്‌ എന്നിവരായിരുന്നു.

രാവിലെ പതിനൊന്നിന്‌ ദീപ്‌തി നായര്‍ ദേശീയഗാനം ആലപിച്ചുകൊണ്ട്‌ മീറ്റിംഗ്‌ ആരംഭിച്ചു. തുടര്‍ന്ന്‌ വിശിഷ്‌ടാതിഥികളും, അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. സെക്രട്ടറി മേരി ഫിലിപ്പ്‌ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ ഉഷാ ജോര്‍ജ്‌ ഐനാനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിച്ച്‌ സംസാരിച്ചു. അതിഥികള്‍ നേഴ്‌സുമാര്‍ ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ച്‌ സംസാരിച്ചു.

മുഖ്യ പ്രഭാഷകയായ ഏലിയാമ്മ ഈപ്പന്‍ ഈവര്‍ഷത്തെ നേഴ്‌സസ്‌ ഡേ തീം ആയി എത്തിക്കല്‍ പ്രാക്‌ടീസ്‌, ക്വാളിറ്റി കെയര്‍ എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രഭാഷണം നടത്തുകയുണ്ടായി. ഐനാനി അഡൈ്വസറി ബോര്‍ഡ്‌ മെമ്പറും, മുന്‍ നൈനാ പ്രസിഡന്റുമായ ഡോ. സോളിമോള്‍ കുരുവിളയുടെ നിസ്വാര്‍ത്ഥവും, സ്‌തുത്യര്‍ഹവുമായ സേവനത്തെ ആദരിച്ചുകൊണ്ട്‌ സ്‌പെഷല്‍ അവാര്‍ഡ്‌ നല്‌കി ആദരിച്ചു. ഈവര്‍ഷത്തെ ബെസ്റ്റ്‌ നേഴ്‌സസ്‌ അവാര്‍ഡ്‌ ഡോളമ്മ പണിക്കര്‍ക്ക്‌ ലഭിച്ചു. സ്റ്റുഡന്റ്‌ സ്‌കോളര്‍ഷിപ്പ്‌ അവാര്‍ഡ്‌ ഈവര്‍ഷം ഇന്ത്യയില്‍ നിന്നും ഗോപിക എന്ന വിദ്യാര്‍ത്ഥിക്ക്‌ നല്‍കി. തുടര്‍ന്ന്‌ റിട്ടയര്‍ ചെയ്‌ത നേഴ്‌സുമാരേയും, 25 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള നേഴ്‌സുമാരേയും ആദരിച്ചു.

അവാര്‍ഡ്‌ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചത്‌ ഡോ. സോളിമോള്‍ കുരുവിള, മറിയാമ്മ വര്‍ഗീസ്‌ എന്നിവരായിരുന്നു. അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍ ആയ ശോശാമ്മ ആന്‍ഡ്രൂസ്‌ ഐനാനിയുടെ നടത്തുവാനിരിക്കുന്ന പത്താം വാര്‍ഷികവും, സുവനീര്‍ പ്രകാശനത്തെപ്പറ്റിയും വിവരിക്കുകയുണ്ടായി. ജോയിന്റ്‌ സെക്രട്ടറി ജൂഡി പണിക്കരുടേയും ഏരിയാ കോര്‍ഡിനേറ്റര്‍ ആഷ്‌ലി മത്തായിയുടേയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധി യിന്‍കാ കോളജ്‌ അഡ്‌മിഷനെപ്പറ്റിയും, ട്യൂഷന്‍ ഫീസിനത്തിലെ ഇളവുകളെപ്പറ്റിയും വിവരിക്കുകയുണ്ടായി. ഏലിയാമ്മ അപ്പുക്കുട്ടന്‍ നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ സദ്യയോടെ യോഗം പര്യവസാനിച്ചു. ഉജ്‌ലാ മോസസും, മേരി ഫിലിപ്പും എം.സിമാരായിരുന്നു. പ്രസിഡന്റ്‌ ഉഷാ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ നേഴ്‌സസ്‌ ദിനം ആഘോഷിച്ചുഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ നേഴ്‌സസ്‌ ദിനം ആഘോഷിച്ചുഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ നേഴ്‌സസ്‌ ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക