Image

അതിരപ്പിള്ളിക്കും ഇടക്കൊച്ചി സ്റ്റേഡിയത്തിനും അനുമതിയില്ല: മന്ത്രി ജയറാം രമേശ്

Published on 13 June, 2011
അതിരപ്പിള്ളിക്കും ഇടക്കൊച്ചി സ്റ്റേഡിയത്തിനും അനുമതിയില്ല: മന്ത്രി ജയറാം രമേശ്
തിരുവനന്തപുരം: ഇടക്കൊച്ചി സ്‌റ്റേഡിയത്തിനും അതിരപ്പിള്ളി പദ്ധതിക്കും നിലവിലുള്ള അവസ്ഥയില്‍ അംഗീകാരം നല്‍കാനാവില്ലെന്നു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ജയറാം രമേശ്. കേരളം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടക്കൊച്ചി സ്റ്റേഡിയം അടഞ്ഞ അധ്യായമാണ്. സ്റ്റേഡിയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി എടുക്കും. അതിരപ്പള്ളി പദ്ധതി രാജ്യതാത്പര്യത്തിന് എതിരാണ്. വിഷയത്തില്‍ താന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന മുന്‍ വൈദ്യുതിമന്ത്രി എ.കെ.ബാലന്റെ പ്രസ്താവന ജയറാം രമേശ് തള്ളിക്കളഞ്ഞു. പ്രശ്‌നത്തില്‍ രാഷ്ട്രീയം കളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്കായി രണ്ടു വര്‍ഷത്തിനിടെ ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് ജയറാം രമേശ് പറഞ്ഞു. പദ്ധതി പ്രദേശത്ത് പരിസ്ഥിതി ആഘാത പഠനം നടത്തും. പഠനം ഒരു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കും. സംയുക്ത തീരദേശ പരിപാലന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കേരളത്തെയും ഉള്‍പ്പെടുത്തും. 2012 സെപ്റ്റംബര്‍ മാസത്തോടെ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക