Image

റിയാദ്‌ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹാര യൂണിറ്റ്‌ ഭാരവാഹികള്‍

ഷക്കീബ്‌ കൊളക്കാടന്‍ Published on 04 January, 2012
റിയാദ്‌ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹാര യൂണിറ്റ്‌ ഭാരവാഹികള്‍
റിയാദ്‌: ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ അതിന്റെ ദഅ്‌വത്ത്‌ പ്രവര്‍ത്തനം കൂടുതല്‍ വ്യവസ്ഥാപിതമാക്കുന്നതിനുവേണ്‌ടി റിയാദിലെ വിവിധ സ്ഥലങ്ങളില്‍ ശാഖകള്‍ രൂപീകരിക്കുന്നു. പ്രസ്‌തുത പ്രവര്‍ത്തനത്തിന്റെ ഭാഗമിയി ഹാര ശാഖയിലെ 2012 ജനുവരി മുതലുള്ള മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തു.

അബ്‌ദുള്‍ മജീദ്‌ സി.വി. (പ്രസിഡണ്‌ട്‌) ടി.കെ. നാസര്‍, അബ്‌ദുള്‍ വാജിദ്‌ (വൈസ്‌ പ്രസിഡണ്‌ടുമാര്‍) ഹാരിസ്‌ ഹംസ (ജനറല്‍ സെക്രട്ടറി) മന്‍സൂര്‍ അലി, നാസര്‍ കളയത്ത്‌ (ജോയിന്റ്‌ സെക്രട്ടറിമാര്‍) അബൂബക്കര്‍ വി. കെ. (ട്രഷറര്‍) എന്നിവരാണ്‌ ഭാരവാഹികള്‍.

സെന്ററല്‍ കമ്മറ്റി പ്രതിനിധികളായ അബൂബക്കര്‍ എടത്തനാട്ടുകര, നാസര്‍ സുല്ലമി എന്നി വര്‍ തെരഞ്ഞെടുപ്പിന്‌ മേല്‍നോട്ടം വഹിച്ചു.

ഹാരയിലെ അല്‍ അമീന്‍ സൂപ്പര്‍ മാര്‍ക്കറ്റിന്‌ പിന്‍വശമുള്ള പള്ളിയില്‍ എല്ലാ തിങ്കളാഴ്‌ച്ചയും രാത്രി എട്ടിനു നടന്നു വരുന്ന ഖുര്‍ആന്‍ പഠന ക്ലാസ്‌ വിപുലീകരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപം നല്‍കുമെന്ന്‌ പുതിയ ജനറല്‍ സെക്രട്ടറി ഹാരിസ്‌ ഹംസ പറഞ്ഞു. ക്ലാസില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ 0504495819, 0502471038 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്‌ടതാണ്‌. യോഗത്തില്‍ അബൂബക്കര്‍ എടത്തനാട്ടുകര, നാസര്‍ സുല്ലമി, ടി കെ നാസര്‍ എന്നിര്‍ സംസാരിച്ചു.
റിയാദ്‌ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹാര യൂണിറ്റ്‌ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക