Image

ആവേശ കടലായി യൂത്തിനു കരുത്ത് പകര്‍ന്ന് രാഹുല്‍ എത്തി.

ബഷീര്‍ അഹമ്മദ് Published on 27 May, 2015
ആവേശ കടലായി യൂത്തിനു കരുത്ത് പകര്‍ന്ന് രാഹുല്‍ എത്തി.
കോഴിക്കോട് : യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സമ്മേളനം ഉല്‍ഘാടനം ചെയ്യാനെത്തിയ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസ്സ് ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്.
കോഴിക്കോട് കടപ്പുറത്ത് സജ്ജമാക്കിയ പ്രത്യേക വേദിയിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി, എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ഗാന്ധി എത്തിയത്.
മോദി സര്‍ക്കാര്‍ വിദേശയാത്രയിലാണെന്നും സാധാരണ കര്‍ഷകന്റെയും, തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ കാണാതെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി യാത്രകള്‍ നടത്തുകയാണെന്നും രാഹുല്‍ പറഞ്ഞു. കര്‍ഷകഭൂമി ഏറ്റെടുക്കല്‍ ബില്ലിലൂടെ അവരുടെ കിടപ്പാടങ്ങള്‍ തട്ടിയെടുക്കുകയാണ്. ഇങ്ങിനെപ്പോയാല്‍ മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നാല്‍പ്പത്തിഅഞ്ച് മിനിറ്റ് ചെയ്ത പ്രസംഗത്തിലുടനീളം മോദി സര്‍ക്കാറിനെ വിമര്‍ശിക്കുവാനാണ് രാഹുല്‍ ശ്രമിച്ചത്. പതിനായിരങ്ങളാണ് രാഹുല്‍ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ വെയില്‍ വകവെക്കാതെ കോഴിക്കോട് കടപ്പുറത്തെത്തിയത്.

ആവേശ കടലായി യൂത്തിനു കരുത്ത് പകര്‍ന്ന് രാഹുല്‍ എത്തി.
രാഹുല്‍ഗാന്ധി സ്വന്തം ചിത്രത്തിനു മുന്‍പില്‍ നിന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തപ്പോള്‍.
ആവേശ കടലായി യൂത്തിനു കരുത്ത് പകര്‍ന്ന് രാഹുല്‍ എത്തി.
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ പൂമാല അണിയിച്ചപ്പോള്‍
ആവേശ കടലായി യൂത്തിനു കരുത്ത് പകര്‍ന്ന് രാഹുല്‍ എത്തി.
രാഹുല്‍ഗാന്ധി, എ.കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കൊപ്പം വേദിയില്‍.
ആവേശ കടലായി യൂത്തിനു കരുത്ത് പകര്‍ന്ന് രാഹുല്‍ എത്തി.
രാഹുല്‍ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. എം.കെ. രാഘവന്‍ എം.പി, വി.എം. സുധീരന്‍ ഡീന്‍ കുര്യാക്കോസ് സമീപം.
ആവേശ കടലായി യൂത്തിനു കരുത്ത് പകര്‍ന്ന് രാഹുല്‍ എത്തി.
ആവേശ കടലായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍.
ആവേശ കടലായി യൂത്തിനു കരുത്ത് പകര്‍ന്ന് രാഹുല്‍ എത്തി.
കോഴിക്കോടിന്റെ ഉപഹാരം എം.കെ. രാഘവന്‍ എം.പി സമ്മാനിക്കുന്നു. ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല, വി.എം.സുധീരന്‍, കെ.സി.അബു, ടി.സിദ്ധില്‍, ഷാഫിപറമ്പില്‍ എം.എല്‍.എ തുടങ്ങിയവര്‍ സമീപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക