പ്രണയിനി (കവിത : ഷീല മോന്‍സ് മുരിക്കന്‍)
SAHITHYAM
23-May-2015
SAHITHYAM
23-May-2015

എന്റെ താപസമൗനത്തിലേയ്‌ക്കു
പെയ്‌തിറങ്ങിയ മഴത്തുള്ളിയായിരുന്നു നീ ...
പെയ്‌തിറങ്ങിയ മഴത്തുള്ളിയായിരുന്നു നീ ...
നിന്നെ സമുദ്രമാക്കിയതു ഞാനാണ് .
പക്ഷേ ....
ഞാന്‍ പുഴയായതും ഒഴുകിയതും
അഴിമുഖത്തിന്റെ അതിര്‍വരമ്പുകടന്നുവന്ന് ഇണചേര്‍ന്നതും
നീരാവിയായി മേലോട്ടൊഴുകിയതും
നീലിമയിലേയ്‌ക്ക് പടര്‍ന്നുകയറി
കറുത്തമേഘകെട്ടുകള്‍ കണ്ടപ്പോള്‍ ഒളിച്ചു കളിച്ചതും
വെളുത്ത മേഘങ്ങളുടെ തൂവല്‍കെട്ടുകള്‍ തഴുകിയതും
നക്ഷത്രങ്ങളുടെ പ്രകാശം ചോര്‍ത്തി
രാത്രിക്ക് സമ്മാനിച്ചതും
രാത്രിയുടെ രഹസ്യനാഴിയില്‍
സഫലമാകില്ലെന്നു ഉറപ്പുള്ള സ്വപ്‌നങ്ങള്‍
ശേഖരിച്ചുവെച്ചതും
ഉറക്കത്തെ പടിക്ക് പുറത്തുനിറുത്തി
നിഴലുകളോട് കൊഞ്ചിയതും
രൂപവും ശബ്ദവുമില്ലാത്ത ഒന്നില്‍നിന്ന്
അനുഭൂതി കവര്‍ന്നെടുത്തു ലാളിച്ചതും
പ്രണയത്തിന്റെ നനവ്
മഴത്തുള്ളിയില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്!
ഷീല മോന്‍സ് മുരിക്കന്‍

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments