രാഹുല്‍, നീ എവിടെയാണ്? (കവിത: ഷാജന്‍ ആനിത്തോട്ടം)
SAHITHYAM
22-May-2015
ഷാജന്‍ ആനിത്തോട്ടം
SAHITHYAM
22-May-2015
ഷാജന്‍ ആനിത്തോട്ടം

(2005 മെയ് മാസം പതിനെട്ടാം തീയതി വൈകുന്നേരം വീടിനടുത്ത് കൂട്ടുകാരോടൊപ്പം
ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ആലപ്പുഴ ആശ്രാമം വാര്‍ഡില്‍ രാജു- മിനി
ദമ്പതികളുടെ ഏക മകന്‍ ഏഴുവയസുകാരന്‍ രാഹുലിന്റെ ദുരൂഹമായ തിരോധാനത്തിന്റെ പത്താം
വാര്‍ഷികത്തില്‍ രചിച്ചത്).
പത്തുമാസം ചുമന്ന വയറിതിന്‍ വേദന കാണുന്നില്ലേ
പത്തുവര്‍ഷം കഴിഞ്ഞല്ലോ, എവിടെ നീയെന്റെ കുഞ്ഞേ

നൊന്തുപെറ്റു
വളര്‍ത്തിയെടുത്തൊരെന്‍ പൈതലേ
എന്തുചൊല്ലി നീയെന്റെ സങ്കടങ്ങള്‍ മാറ്റുമിപ്പോള്‍?
ഏഴുകൊല്ലമീ വീടിന്റെയുമ്മറത്തോടി വളര്‍ന്നുണ്ണി
കേഴുവാന്‍ മാത്രമീജന്മമമ്മയ്‌ക്ക് ബാക്കിവച്ചുപോയല്ലോ
ആലപ്പുഴയ്‌ക്കപ്പുറമൊരു ലോകത്തെയറിയാതിരുന്നവന്‍
ഓണംവരുമ്പോളച്ചന്റെയൊപ്പം കൊച്ചിക്ക് പോകണം
വേണമൊരു കൊച്ചുസൈക്കിളുമെന്നു മോഹിച്ചു നീ
ഇഷ്‌ടങ്ങളൊക്കെയും നിറവേറ്റിത്തരാം ഞങ്ങള്‍
ശിഷ്‌ടകാലമീവീടൊരു സ്വര്‍ഗ്ഗമാക്കാം, വരൂ രാഹുല്‍!
രാവെന്നോ പകലെന്നോ ഭേദമില്ലാതായിപ്പോയി
നാവെടുത്തൊരുവാക്കുമുച്ചരിയ്‌ക്കേണ്ടെന്നായി
തട്ടിയെടുത്തവര്‍ക്കറിയില്ലൊരമ്മതന്‍ വേദന, എന്‍
കുട്ടനെ കാണാതെയീ കണ്ണുകളടക്കില്ല ഞാനിനി!!

ഭൂലോകത്തെവിടെയാണിപ്പോള്‍? കാത്തിരിക്കുന്നുഞങ്ങള്‍
ഓണംവരുമ്പോളച്ചന്റെയൊപ്പം കൊച്ചിക്ക് പോകണം
വേണമൊരു കൊച്ചുസൈക്കിളുമെന്നു മോഹിച്ചു നീ
ഇഷ്‌ടങ്ങളൊക്കെയും നിറവേറ്റിത്തരാം ഞങ്ങള്‍
ശിഷ്‌ടകാലമീവീടൊരു സ്വര്‍ഗ്ഗമാക്കാം, വരൂ രാഹുല്‍!
രാവെന്നോ പകലെന്നോ ഭേദമില്ലാതായിപ്പോയി
നാവെടുത്തൊരുവാക്കുമുച്ചരിയ്‌ക്കേണ്ടെന്നായി
തട്ടിയെടുത്തവര്‍ക്കറിയില്ലൊരമ്മതന്‍ വേദന, എന്‍
കുട്ടനെ കാണാതെയീ കണ്ണുകളടക്കില്ല ഞാനിനി!!

ഷാജന്‍ ആനിത്തോട്ടം
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments