Image

അനാര്‍ക്കലി: പൃഥ്വിരാജും മിയയും ലക്ഷദ്വീപിലേക്ക്

ആശ പണിക്കര്‍ Published on 21 May, 2015
   അനാര്‍ക്കലി: പൃഥ്വിരാജും മിയയും ലക്ഷദ്വീപിലേക്ക്
 പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ നായക കഥാപാത്രങ്ങളാക്കി സച്ചി സംവിധായം ചെയ്യുന്ന അനാര്‍ക്കലി എന്ന ചിത്രത്തിന്റെ മേയ്ക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. സിനിമയുടെ വിശേഷങ്ങളുമായി ലക്ഷദ്വീപിലേക്ക് യാത്ര തിരിക്കുന്ന അണിയറ പ്രവര്‍ത്തകരുടെ വിശേഷങ്ങളും മറ്റും ചേര്‍ത്താണ് വീഡിയോ അണിയിച്ചൊരുക്കിയിട്ടുളളത്. 

സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ മുഴുവന്‍ ഒരു കപ്പലിലാണ് ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്. തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ ആണ് നായികയായി എത്തുന്നത്. ബോളിവുഡ് നടന്‍ കബീര്‍ ബേദി ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ മലയാളത്തിലെ പ്രമുഖരായ അഞ്ചു സംവിധായകരും അതിഥി വേഷത്തില്‍ ഈ സിനിമയില്‍ എത്തുന്നു. ലക്ഷ്യദ്വീപിലെ കവരത്തി ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. വിദ്യാസാഗറിന്റേതാണ് സംഗീതം. സുജിത് വാസുദേവനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 




   അനാര്‍ക്കലി: പൃഥ്വിരാജും മിയയും ലക്ഷദ്വീപിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക