Image

മോഹന്‍ലാല്‍ അമ്പത്തിയഞ്ചിന്റെ നിറവില്‍

Published on 21 May, 2015
മോഹന്‍ലാല്‍ അമ്പത്തിയഞ്ചിന്റെ നിറവില്‍

മോഹന്‍ലാലിന് മേയ് 21ന് അമ്പത്തിയഞ്ചാം പിറന്നാള്‍. ഈ പിറന്നാള്‍ ദിനത്തില്‍  താരം ജപ്പാനിലാണ്.  എന്നാല്‍ പിറന്നാള്‍ ആഘോഷം വിപുലമാണ്. എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന സിനിമയുടെ എഴുപുന്നയിലെ  ലൊക്കേഷന്‍ രാവിലെ കേക്ക് മുറിച്ചു മെഗാ താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കും.

താരത്തിന്റെ അസാന്നിദ്ധ്യത്തിലാണ് ആഘോഷമെങ്കിലും ആരാധകര്‍ ആവേശത്തിലാണ്. മോഹന്‍ലാലിന്റെ പിറന്നാള്‍ ലൊക്കേഷനില്‍ ഇതിനു മുമ്പും  ആഘോഷിച്ചിട്ടുണ്ട്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം പിറന്നാള്‍ വന്നത് ആദ്യമാണ്.



ലൊക്കേഷനില്‍  സംവിധായകന്‍ എം.പദ്മകുമാര്‍, നിര്‍മ്മാതാവ് എബ്രഹാം മാത്യു, തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിക്കും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ സാന്നിധ്യവുമുണ്ടാവും. ജപ്പാനില്‍നിന്ന്  25നാണ് മോഹന്‍ലാല്‍ എത്തുക. 26ന് കൊച്ചിയിലെ  ഡ്രീംസ് ഹോട്ടലില്‍ കനലിന്റെ  ലൊക്കേഷനില്‍ താരം ജോയിന്‍ ചെയ്യും. ഒന്നാം ദിവസം കൊച്ചിയിലും  15 ദിവസം ഹൈദരബാദിലും 10 ദിവസം ദുബായിലും 5 ദിവസവും ഗോവയിലും ഷൂട്ടിംഗ് ഉണ്ടാവും.മ്പ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക