Image

സിനിമാ നിര്‍മ്മാതാവ് പ്രശാന്ത് ഭാര്‍ഗ്ഗവ ന്യൂയോര്‍ക്കില്‍ നിര്യാതനായി

പി. പി. ചെറിയാന്‍ Published on 19 May, 2015
 സിനിമാ നിര്‍മ്മാതാവ് പ്രശാന്ത് ഭാര്‍ഗ്ഗവ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക് : സിനിമാ നിര്‍മ്മാണ രംഗത്തെ ഭാവിവാഗ്ദാനമായിരുന്ന പ്രശാന്ത് ഭാര്‍ഗ്ഗവ ന്യൂയോര്‍ക്കില്‍ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മെയ് 15ന് നിര്യാതനായതായി കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ചു സഹോദരി അരുണിമ പറഞ്ഞു.

ചിക്കാഗൊയില്‍ ജനിച്ചുവളര്‍ന്ന പ്രശാന്ത് ജീവിച്ചതു ന്യൂയോര്‍ക്കിലായിരുന്നു.
ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരത്തിനായി തിരഞ്ഞെടുത്ത പട്ടം(ദി കൈറ്റ്) എന്ന ഡോക്യൂമെന്ററി ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഏഴുവര്‍ഷമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതിനായി പ്രശാന്ത് ചിലവഴിച്ചത്. 2012 ല്‍ ഈ ചിത്രം അമേരിക്കയില്‍ റിലീസ് ചെയ്തിരുന്നു.

ഹിന്ദുക്കളും മുസ്ലീമുകളും, പ്രായമായവരും, ഒരുപോലെ ഒരിമിച്ചിരുന്ന് ആസ്വദിക്കുന്ന പട്ടം പറത്തല്‍ സഹോദര്യ ബന്ധം വളര്‍ത്തുവാന്‍ പ്രയോജനപ്പെട്ടിരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യയിലെ അഹമ്മദബാദ് നഗരം സന്ദര്‍ശിച്ചതോടെയാണ് ചിത്രനിര്‍മ്മാണത്തെക്കുറിച്ച് പ്രശാന്തിന്റെ മനസ്സില്‍ ആഗ്രഹം ഉടലെടുത്തത്.

പിതാവ് വിജയ്, മാതാവ് രജ്ജനാ സഹോദരി എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രശാന്തിന്റെ കുടുംബം.
പട്ടത്തെ കൂടാതെ സംഗം എന്ന ഹൃസ്വചിത്രം ഉള്‍പ്പെടെ നിരവധിചിത്രങ്ങള്‍ പ്രശാന്ത് നിര്‍മ്മിച്ചിട്ടുണ്ട്.

 സിനിമാ നിര്‍മ്മാതാവ് പ്രശാന്ത് ഭാര്‍ഗ്ഗവ ന്യൂയോര്‍ക്കില്‍ നിര്യാതനായി
 സിനിമാ നിര്‍മ്മാതാവ് പ്രശാന്ത് ഭാര്‍ഗ്ഗവ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക