Image

ചിത്രകാരന്‍മാര്‍ക്ക് വേണ്ടി കേരളത്തിലുടനീളം 1000 വേദികള്‍ നിര്‍മിക്കും. മന്ത്രി എം.കെ.മുനീര്‍

ബഷീര്‍ അഹമ്മദ് Published on 19 May, 2015
ചിത്രകാരന്‍മാര്‍ക്ക് വേണ്ടി കേരളത്തിലുടനീളം 1000 വേദികള്‍ നിര്‍മിക്കും. മന്ത്രി എം.കെ.മുനീര്‍
കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയുടെ 2014-15 വര്‍ഷത്തെ ഫെല്ലോഷിപ്പ് വിതരണവും, മികച്ച കലാഗ്രന്ഥത്തിനുള്ള പുരസ്‌കാരം, സംസ്ഥാന ഫോട്ടോഗ്രഫി- കാര്‍ട്ടൂണ്‍ പുരസ്‌കാരം എന്നിവയുടെ വിതരണവും  കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്നു.
കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും തനതായ കലകള്‍ പ്രോത്സാഹിപ്പിക്കുവാനും അവപ്രദര്‍ശിപ്പിക്കുവാനും വില്‍പ്പന നടത്തുവാനുമുള്ള സൗകര്യങ്ങള്‍  ഒരുക്കുന്നതിനുവേണ്ടി ഗ്രാമങ്ങള്‍ തോറും ആയിരം വേദികള്‍ ഒരുക്കുമെന്ന് അക്കാദമി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു.

കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ കാട്ടൂര്‍ നാരായണന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു സ്വാഗതം പറഞ്ഞു.
പ്രശസ്ത ചിത്രകാരന്‍മാരായ കെ.പ്രഭാകരനും, പോള്‍ കല്ലാനോടിനും മന്ത്രി എം.കെ.മുനീര്‍ ഫെല്ലോഷിപ്പ് സമ്മാനിച്ചു.

സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തില്‍ വിഷ്ണു വി.നായര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓണറബിള്‍ മെന്‍ ദാമു സര്‍ഗത്തിനും, പ്രവീണ്‍ ഷൊര്‍ണൂരിനും സമ്മാനിച്ചു. മികച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരം രജീന്ദ്രകുമാര്‍ കരസ്ഥമാക്കി. ടി.വി.ജി.മേനോന്‍, ഇ.സുരേഷ് എന്നിവര്‍ക്ക് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ലഭിച്ചു.

മികച്ച കലാഗ്രന്ഥത്തിനുള്ള പുരസ്‌കാരം ജെയിംസ് ചിറ്റിലപ്പള്ളിക്ക് മന്ത്രി സമ്മാനിച്ചു.
ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി  മെമ്പര്‍മാരായ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, സുധീര്‍ വേങ്ങര, ശശികല, ചിത്രകാരന്മാരായ കെ.പ്രഭാകരന്‍, പോള്‍ കല്ലാനോട് തുടങ്ങിയവര്‍ സംസാരിച്ചു. 
അക്കാദമി പരിസരത്ത് ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത ചിത്രകാന്‍മാരുടെ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചിന്‍ കലാപതിയുടെ ഇന്‍സ്ട്രമെന്റല്‍ ഫ്യൂഷന്‍ അരങ്ങേറി.
ചിത്രകാരന്‍മാര്‍ക്ക് വേണ്ടി കേരളത്തിലുടനീളം 1000 വേദികള്‍ നിര്‍മിക്കും. മന്ത്രി എം.കെ.മുനീര്‍ചിത്രകാരന്‍മാര്‍ക്ക് വേണ്ടി കേരളത്തിലുടനീളം 1000 വേദികള്‍ നിര്‍മിക്കും. മന്ത്രി എം.കെ.മുനീര്‍ചിത്രകാരന്‍മാര്‍ക്ക് വേണ്ടി കേരളത്തിലുടനീളം 1000 വേദികള്‍ നിര്‍മിക്കും. മന്ത്രി എം.കെ.മുനീര്‍ചിത്രകാരന്‍മാര്‍ക്ക് വേണ്ടി കേരളത്തിലുടനീളം 1000 വേദികള്‍ നിര്‍മിക്കും. മന്ത്രി എം.കെ.മുനീര്‍ചിത്രകാരന്‍മാര്‍ക്ക് വേണ്ടി കേരളത്തിലുടനീളം 1000 വേദികള്‍ നിര്‍മിക്കും. മന്ത്രി എം.കെ.മുനീര്‍ചിത്രകാരന്‍മാര്‍ക്ക് വേണ്ടി കേരളത്തിലുടനീളം 1000 വേദികള്‍ നിര്‍മിക്കും. മന്ത്രി എം.കെ.മുനീര്‍ചിത്രകാരന്‍മാര്‍ക്ക് വേണ്ടി കേരളത്തിലുടനീളം 1000 വേദികള്‍ നിര്‍മിക്കും. മന്ത്രി എം.കെ.മുനീര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക