Image

ഗര്‍ഭിണി മരിച്ചു; വനിതാ ഡോക്ടറെ വെട്ടിക്കൊന്നു

Published on 04 January, 2012
ഗര്‍ഭിണി മരിച്ചു; വനിതാ ഡോക്ടറെ വെട്ടിക്കൊന്നു
ചെന്നൈ: വനിതാ ഡോക്ടറെ യുവാവ് വെട്ടിക്കൊന്നു. തൂത്തുക്കുടി കാമരാജര്‍ നഗര്‍ സ്വദേശി തിരുജ്ഞാനസംബന്ധത്തിന്‍െറ ഭാര്യയും ഇ.എസ്.ഐ ആശുപത്രിയിലെ അനസ്തെറ്റിസ്റ്റുമായ ഡോ. സേതുരാമലക്ഷ്മിയാണ് (50) വീടിനോട് ചേര്‍ന്ന് നടത്തുന്ന ക്ളിനിക്കില്‍ വെട്ടേറ്റു മരിച്ചത്. തൂത്തുക്കുടി ആവുടയാര്‍പുരം സ്വദേശി മഹേഷ് (27) ഉള്‍പ്പെടെ നാലംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോറിക്ഷാ ഡ്രൈവറായ മഹേഷിന്‍െറ ആറു മാസം ഗര്‍ഭിണിയായ ഭാര്യ നിത്യയെ (24) കഴിഞ്ഞ ദിവസം സേതുരാമലക്ഷ്മിയുടെ ക്ളിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ ഗര്‍ഭസ്ഥശിശു മരിച്ചതായി വ്യക്തമായി. ഗുരുതരനിലയിലായ യുവതിയെ ഉയര്‍ന്ന ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ചികിത്സ ഫലിക്കാതെ നിത്യ മരിച്ചു.
 മഹേഷ് രോഗിയാണെന്ന വ്യാജേന മൂന്നു കൂട്ടാളികള്‍ക്കൊപ്പം ക്ളിനിക്കിലെത്തുകയായിരുന്നു. ഡോക്ടറുടെ മുറിയില്‍ പ്രവേശിച്ചയുടന്‍ സംഘം ഒളിപ്പിച്ചുവെച്ച അരിവാള്‍കൊണ്ട് ഡോക്ടറെ വെട്ടിവീഴ്ത്തി.
സേതുരാമലക്ഷ്മിയുടെ മകള്‍ അമേരിക്കയിലും മകന്‍ തിരുവനന്തപുരത്തും ഡോക്ടര്‍മാരാണ്.
 ജനുവരി അഞ്ചിന് തമിഴ്നാട്ടിലെ സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക