Image

മധ്യപ്രദേശ് ഗോവധ നിരോധ നിയമ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

Published on 04 January, 2012
മധ്യപ്രദേശ് ഗോവധ നിരോധ നിയമ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
ഭോപാല്‍: ഏഴു വര്‍ഷംവരെ ജയില്‍ ശിക്ഷ വിധിക്കാവുന്ന മധ്യപ്രദേശ് ഗോവധ നിരോധ നിയമ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ ഒപ്പുവെച്ചു. 
സംസ്ഥാനത്തെ 2004ലെ നിയമത്തിലെ പരിമിതികള്‍ മറികടക്കാനാണ് 2010 ല്‍ നിയമഭേദഗതി ബില്‍ പാസാക്കിയത്.  ഗോവധക്കുറ്റത്തിന് ഇതുവരെ മൂന്നു വര്‍ഷമായിരുന്നു തടവ്. ഇനി ഏഴുവര്‍ഷം തടവും ഏറ്റവും കുറഞ്ഞത് 5000 രൂപവരെ പിഴയും വിധിക്കാം.   പശുവിനെ അറുക്കുകയോ അതിന് കാരണക്കാരനാകുകയോ ചെയ്യുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും. വധ ഉദ്ദേശ്യത്തോടെ പശുക്കളെ വാഹനത്തിലും മറ്റും കൊണ്ടുപോകുന്നത് സംസ്ഥാനത്തിനകത്തായാലും പുറത്തേക്കായാലും കുറ്റകരമായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക